ന്യൂദൽഹി: ഭാരതം-ചൈന അതിർത്തി ഗ്രാമങ്ങളിലേക്ക് അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും ഫോൺ കോളുകൾ വന്നതായി റിപ്പോർട്ടുകൾ. അതിർത്തി ഗ്രാമമായ ദൽബുക്കിലെ ഗ്രാമത്തലവനാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതിർത്തിയിലെ സൈനിക സാന്നിധ്യം, പട്രോളിങ് സമയം എന്നിവ അന്വേഷിച്ചാണ് ഫോൺ വിളികൾ എത്തിയത്.
തുടർന്ന് ഗ്രാമത്തലവൻ സൈന്യത്തിന് വിവരങ്ങൾ കൈമാറുകയായിരുന്നു. ഡെപ്യൂട്ടി കമ്മീഷണറിന്റെ ഓഫീസിൽ നിന്നുമാണ് വിളിക്കുന്നതെന്നാണ് ദൽബുക്ക് ഗ്രാമത്തലവനെ ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് സംശയം തോന്നിയ ഗ്രാമത്തലവൻ തനിക്ക് വന്ന ഫോൺ നമ്പർ സൈനികർക്ക് നൽകുകയുമായിരുന്നു. സൈനികർ ഡെപ്യൂട്ടി കമ്മീഷണറിന്റെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ സൈന്യം തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് കംപ്യൂട്ടർ ഉപയോഗിച്ച് വിളിച്ചതാണ് എന്ന് കണ്ടെത്തി.
ചൈനീസ്- പാക് ചാരന്മാരാകം ഫോൺ വിളികൾക്ക് പിന്നിലെന്നാണ് സൈന്യം അനുമാനിക്കുന്നത്. പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ,എന്നിവർക്കണ് അജ്ഞാത കോളുകൾ കൂടുതലും വന്നത്. ഇതേ തുടർന്ന് അതിർത്തിയിൽ
സൈന്യം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ രഹസ്യങ്ങൾ ഭീകരവാദികൾ കൈമാറാതിരിക്കാൻ ഇന്തോ ടിബറ്റൻ പോലീസ് ഗ്രമവാസികൾക്കായി ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.
















