കൊല്‍ക്കത്ത: പരിശീലനത്തിനിടെ ജവാന്‍ മരിച്ചതുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഇന്‍ഫന്ററി യൂണിറ്റിലെ സൈനികരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്.
ഹൃദയാഘാതം മൂലമാണ് സൈനികന്‍ മരിച്ചത്. നെഞ്ച് വേദനയാണെന്ന് പറഞ്ഞിട്ടും മുതിര്‍ന്ന ഓഫീസര്‍ സൈനികനെ പരിശീലനത്തിന് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ശനിയാഴ്ച റൂട്ട് മാര്‍ച്ചിനിടെയാണ് സൈനികന്‍ കുഴഞ്ഞ് വീണ് മരിച്ചത്.
ഇതേ തുടര്‍ന്ന് ഇന്‍ഫന്ററി യൂണിറ്റിലെ സൈനികരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. മുതിര്‍ന്ന ഓഫീസര്‍മാരെത്തി പ്രതിഷേധം നടത്തിയ സൈനികരെ മര്‍ദിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
















