ന്യൂദല്‍ഹി: ആയുഷില്‍ മുസഌങ്ങള്‍ക്ക് ജോലി നിഷേധിക്കുന്നുവെന്ന് വ്യാജരേഖ ചമച്ച് അത് വാര്‍ത്തയാക്കിയ പത്രപ്രവര്‍ത്തകനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വിവരാവകാശപ്രകാരം ലഭിച്ച രേഖയെന്നു പറഞ്ഞ് വ്യാജരേഖ ഉണ്ടാക്കി വാര്‍ത്ത നല്‍കിയ പുഷ്പ് ശര്‍മ്മയാണ് അറസ്റ്റിലായത്.
ആയുഷ് മന്ത്രാലയത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത കഴിഞ്ഞ മാര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചത്. ദല്‍ഹി ആസ്ഥാനമായുള്ള ഒരു മാസികയിലെ പത്രപ്രവര്‍ത്തകനാണ് ഇയാള്‍. വാര്‍ത്ത പുറത്തു വന്നതിനു ശേഷം ശര്‍മ്മയെ കോട്ട്‌ല മുബാറക്പൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍ടിഐ കുറിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കുകയും ചെയ്തു.
പോലീസ് അനുമതിയില്ലാതെ ദല്‍ഹി വിട്ട് പുറത്ത് പോകരുതെന്ന വ്യവസ്ഥയില്‍ ഇയാളെ പിന്നീട് വിട്ടയച്ചു. മാഗസിന്‍ എഡിറ്റര്‍ ഡോ. സഫറുള്‍ ഇസ്‌ലാം ഖാനേയും പൊലീസ് ചോദ്യം ചെയ്തു.
















