കല്‍പ്പറ്റ : വയനാട്ടിലെ ആദിവാസികളുടെ അവസ്ഥ അതീവഗുരുതരമാണെന്ന് കേന്ദ്ര ഗിരിജന ക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഓറാം. വാളാട് എടത്തില്‍ പണിയ കോളനിയില്‍ നവജാത ശിശുക്കള്‍ മരണപ്പെട്ട ബാലന് സുമതി ദമ്പതികളുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം ബത്തേരി മാനിക്കുനി കോളനിയിലെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി യുവതിയുടെ നവജാത ശിശുക്കള്‍ മരിക്കാനിടയായത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥകാരണമാണ്. സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് ഉടന്‍ വിശദീകരണം തേടും. സംഭവം അന്വേക്ഷിക്കാന്‍ കേന്ദ്രം പ്രത്യേക ഉദ്യോഗ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോഷകാഹാരകുറവാണ് നവജാത ശിശുക്കളുടെ മരണകാരണമെന്ന് സുമതിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞതായി കേന്ദ്ര മന്ത്രി അറിയിച്ചു. ഇന്നലെ രാവിലെ 10.30 നാണ് കേന്ദ്ര മന്ത്രി എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം വാളാട് എടത്തില്‍ കോളനിയില്‍ എത്തിയത്. രാവിലെ 7.15ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള സുമതിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് കോളനിയില്‍ എത്തിയത്. ഗര്‍ഭിണിയായതിന് ശേഷം സുമതിയ്ക്ക് മതിയായ ചികിത്സാ ചെലവും, പോഷകാ ഹാരവും ലഭ്യമായില്ലെന്ന് കോളനിവാസികള്‍ മന്ത്രിയോട് പരാതി ഉന്നയിച്ചു. വീടിന്റെ ശോചാനിയാവസ്ഥയും, കലങ്ങി യവെള്ളമാണ് കുടിക്കുന്നതെന്നും ഇവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കേരള സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ആദിവാസി ക്ഷേമത്തിനുള്ള ഫണ്ടുകളെ സംബന്ധിച്ച് അന്വേക്ഷണം നടത്താന്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഒറാം അറിയിച്ചു. കഴിഞ്ഞ പത്ത്വര്‍ഷത്തിനിടെ കോടി കണക്കിന് രൂപയാണ് ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ കേരളത്തില്‍ മാറി മാറി വരുന്ന ഇരുമുന്നണികളും ഇവ വേണ്ട വിധത്തില്‍ ആദിവാസികളിലെത്തിക്കുന്നതില് പരാജയപ്പെട്ടിരിക്കുകയാണ്. ഇരു മുന്നണി കളും മദ്യവും, പണവും നല്കി ആദിവാസി വോട്ടുകള്‍ വില്‍ക്കുന്ന രീതീയാണ് ഇവിടെ കണ്ടു വരുന്നത്. ആദിവാസികള്‍ക്ക് കൃഷി ഭൂമി വാങ്ങാന്‍ കേന്ദ്രം സഹായം നല്‍കിയിട്ടും അത് വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ കേരളത്തില്‍ 67വര്‍ഷം ഭരിച്ച ഇരുമുന്നണികളും തയ്യാറായില്ല. നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഗര്‍ഭിണികള്‍ക്കുള്ള ജനനീ സുരക്ഷാപദ്ധതിയുള്പ്പെടെ കേരളം അട്ടിമറിച്ചിരിക്കുകയാണ്. കൃത്യമായ പരിശോധനകളോ ചികിത്സാ സൗകര്യങ്ങളോ നല്‍കുന്നില്ല. ഇത്കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍ ഡിഎയ്ക്ക് വോട്ട്ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ആദിവാസികളില്‍ നിന്നും ഉയര്‍ന്നുവന്ന സി.കെ. ജാനു ഉള്‍പ്പെടെ കരുത്തരായ ജില്ലയില്‍ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നും മന്ത്രി പറഞ്ഞു.
ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കെ.ജാനു, എന്‍ഡിഎ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ കെ.ജി.സുരേഷ് ബാബു, ബിജെപി ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍, ബിഡിജെഎസ് ജില്ലാപ്രസിഡണ്ട് ഷാജി, പി.സി.മോഹനന്മാസ്റ്റര്, പി.ജി.ആനന്ദ്കു മാര്‍, കെ.പി.മധു, പി.സി.ഗോപിനാഥ്, കൂട്ടാറദാമോദരന്, ഇ. പി.ശിവദാസന്‍, കണ്ണന് കണിയാരം, സി.അഖില്‍ പ്രേം, ആര്.പുരുഷോത്തമന് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: