കല്‍പ്പറ്റ : ഒന്നര മാസം നീണ്ടുനിന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പചാരണപ്രവര്ത്തനങ്ങള് ക്ക് കൊട്ടി ക്കലാശത്തോടെ സമാപനം. മെയ് 15ന്് നിശബ്ദപ്രചാരണം. 16ന് ജനങ്ങള്‍ ബൂത്തിലേക്ക്. 19നാണ് വോട്ടണ്ണെല്‍.
പതിവിനുവിപരീതമായി കേരളമൊട്ടാകെ മൂന്ന് മുന്നണികളും ജയപ്രതീക്ഷ പുലര്‍ത്തുന്നു എന്നതാണ് ഇത്തവണത്തെ നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. അതിന്റെ വീര്യം മൂന്ന് മണ്ഡലങ്ങളിലെയും കൊട്ടിക്കലാശത്തില്‍ നിറഞ്ഞുനിന്നിരുന്നു. കൊട്ടിക്കലാശത്തില്‍ കാട്ടി ക്കുളത്ത് ഇടത്-വലത് മുന്ന ണികള് തമ്മില്‍ നേരിയ സം ഘര്ഷമുണ്ടായതൊ ഴിച്ചാ ല്‍ മറ്റ് ക്രമസമാധാ നപ്രശ് നങ്ങ ളൊന്നും ഉണ്ടായിട്ടില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കല്‍പ്പറ്റയിലെ കെ.സദാനന്ദന്, മാനന്തവാടിയിലെ കെ.മോഹന്‍ദാസ്, ബത്തേരിയിലെ സി.കെ.ജാനു എന്നിവരും തികഞ്ഞ വിജ യപ്ര തീക്ഷയിലാണ് പരസ്യപ്രചാരണങ്ങള്‍ അവസാനിപ്പിച്ചത്. ബത്തേരി യില്‍ ഇരുമുന്നണി കളെ യും ബഹുദൂരം പിന്നിലാക്കിയാ ണ് എന്‍ഡിഎയുടെ കൊട്ടിക്ക ലാശം സമാപിച്ചത്.
ഇടത്-വലത് മുന്നണികളെ ക്കാള്‍ ഇരട്ടിയോളം പ്രവര്ത്ത കരാണ് എന്‍ഡിഎയുടെ പ്രക ടനത്തില്‍ പങ്കെടുത്തത്.
വൈകുന്നേരം നാല് മണി മുതല്‍ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ നിയോജകമണ്ഡല കേന്ദ്രങ്ങളിലും മറ്റ് ചെറുപട്ടണങ്ങളിലും കൊട്ടിക്കലാശം നടന്നു.
ചെറിയ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലുമായി നടന്ന വാഹനപ്രചരണജാഥകളും ബാന്റ്, ചെണ്ട, തുടങ്ങി വിവിധ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും വേഷവിധാനങ്ങളോടെ പ്രവര്‍ത്തകരും നിയോജകമണ്ഡലം കേന്ദ്രങ്ങളായ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി തുടങ്ങിയ ഇടങ്ങളിലേക്ക് നീങ്ങി. ആറുമണി ആകാറായതോടെ പട്ടണങ്ങള്ചുറ്റിയുള്ള പ്രചരണ ജാഥകള്‍ ഓരോ ഭാഗത്തേക്ക് നീങ്ങുകയും ആറ് മണിയോടെ സമാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: