കരുനാഗപ്പള്ളി: മാറിമാറി ഭരിക്കുന്ന ഇടത്-വലത് മുന്നണികളുടെ ഭരണത്തില്‍ കേരളം കുംഭകോണങ്ങളുടെയും കൂട്ടുക്കച്ചവടത്തിന്റെയും നാടായി മാറിയെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ പറഞ്ഞു.
കരുനാഗപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.സദാശിവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ പാമൊയില്‍-സോളാര്‍ കുംഭകോണവും പിണറായി വിജയന്റെ ലാവ്‌ലിന്‍ കുംഭകോണവും മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ അന്വേഷിക്കാന്‍ തയാറാകുന്നില്ല. അവരിപ്പോഴും നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ്. ഭൂരിഭാഗം പേരും വിദ്യാസമ്പന്നരാണ്. കേരളത്തില്‍ 45 ലക്ഷം യുവാക്കള്‍ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊഴില്‍ തൊഴലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് നാട്ടില്‍ തൊഴില്‍ കിട്ടുന്നില്ലെന്ന് മാത്രമല്ല രാജ്യമെമ്പാടും തൊഴില്‍ തേടി അലയേണ്ട ഗതികേടാണ് ഉണ്ടായത്. ഇവിടെ ഉമ്മന്‍ചാണ്ടി ഉദ്ഘാടന മുഖ്യമന്ത്രിയാണ്. മെട്രോ പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂര്‍ അന്താരാഷ്‌ട്ര ടെര്‍മിനല്‍ പണി പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം ചെയ്യുന്നു. ഇങ്ങനെ ഉദ്ഘാടന മാമാങ്കമാണ് കേരളത്തല്‍ നടക്കുന്നത്. പത്ത് ദിവസത്തിന് മുമ്പാണ് കേരളത്തില്‍ വന്നപ്പോള്‍ പട്ടിണി മൂലം ദളിത് പെണ്‍കുട്ടി ആത്മഹത്യചെയ്ത കേട്ടത്. അഞ്ചു ദിവസം മുമ്പ് വന്നപ്പോള്‍ ജിഷയുടെ ക്രൂരമരണമാണ് കേള്‍ക്കേണ്ടി വന്നത്. പത്തും പതിനഞ്ചും ദിവസം കഴിഞ്ഞിട്ടും അതില്‍ കുറ്റവാളി കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ സിബിഐ അന്വേഷണം ഉത്തരവിടാന്‍ കേരളം ആവശ്യപ്പെടണം. കേരളത്തില്‍ മാറ്റത്തിന്റെ അലയൊലിയാണ് കാണുവാന്‍ സാധിക്കുന്നത്. ഇടതിനെയും വലതിനെയും തിരസ്‌കരിച്ചിട്ട് എന്‍ഡിഎയെ സ്വീകരിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണം എന്‍ഡിഎയെ ഏല്‍പ്പിച്ചാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍വികസനം ഉണ്ടാകുമെന്നും അനന്ദകുമാര്‍ പറഞ്ഞു.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.സോമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ മുന്‍ ജില്ലാപ്രസിഡന്റ് കെ.കൃഷ്ണന്‍ പരിഭാഷപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് എ.വിജയന്‍, സംസ്ഥാന സമിതിയംഗം ഉത്തമന്‍ ഉണ്ണുലേത്ത്, മാലുമേല്‍ സുരേഷ്, അനില്‍ വാഴപ്പള്ളി, ശോഭനന്‍, മൈതാനം വിജയന്‍, ലതമോഹന്‍, സജി ബാബു, രാജേഷ്, ഓമനക്കുട്ടന്‍, അധീഷ്, സന്തോഷ്, മുരളി, മനോജ് ഹരികുമാര്‍, ശാലിനിരാജീവ്, ശരത്, എന്നിവര്‍ സംസാരിച്ചു. മറ്റ് പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലെത്തിയവരെ കേന്ദ്രമന്ത്രി സ്വീകരിച്ചു.
















