Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടത്-വലത് മുന്നണികളെ ജനങ്ങള്‍ പിന്തള്ളും ജനങ്ങളുടെ താല്‍പര്യമാണ് ബിജെപിയുടെ അജണ്ട: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 01:10 am IST
in Kannur

കെ.സതീശന്‍

കൂത്തുപറമ്പ്(കണ്ണൂര്‍): കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതാണെന്നും ഇടത് വലത് മുന്നണികളെ പിന്‍തള്ളി എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക് രഹസ്യ അജണ്ടയില്ലെന്നും ജനങ്ങളുടെ താല്‍പര്യമാണ് അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറുപത് വര്‍ഷമായി എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ യുഡിഎഫിനും യുഡിഎഫിനെ തോല്‍പിക്കാന്‍ എല്‍ഡിഎഫിനും വോട്ടു ചെയ്യുകയാണ് ഇവിടുത്തെ വോട്ടര്‍മാര്‍. ഒരാളെ ജയിപ്പിക്കാനല്ലമറിച്ച് ഒരാളെ ഒഴിവാക്കാനാണ് ജനങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയോടെ നോക്കിക്കാണാന്‍ എന്‍ഡിഎ ഉണ്ട്.

സ്വര്‍ഗത്തെക്കാള്‍ സുന്ദരമായ കേരളത്തിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് കാരണം മാറി മാറി ഭരിച്ച ഇടത് വലത് സര്‍ക്കാരാണ്. നിരവധി നദികളും ജലാശയങ്ങളുമുള്ള, പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന സാഹചര്യങ്ങള്‍ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ ലോകം മുഴുവന്‍ ഇവിടെയെത്തുമായിരുന്നു. ഏറ്റവുമധികം വിദ്യാസമ്പന്നര്‍ താമസിക്കുന്ന കേരളത്തെ മികച്ച ഐടി കേന്ദ്രമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ലോകത്തിലെ അറിയപ്പെടുന്ന വിവര സാങ്കേതിക കേന്ദ്രമാക്കാന്‍ നമുക്ക് സാധിക്കുമായിരുന്നു. ഇടത് വലത് മുന്നണികള്‍ വികസനത്തിലൂന്നിയ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തിലെ പതിനായിരക്കണക്കിനായ വിദ്യാസമ്പന്നര്‍ക്ക് ഉപജീവനത്തിനായി വിദേശ രാജ്യങ്ങളില്‍ പോകേണ്ടിവരില്ലായിരുന്നുവെന്നും എന്‍ഡിഎക്ക് ഒരു തവണ അവസരം തന്നാല്‍ കേരളത്തെ ഇന്ത്യയിലെ തന്നെ മുന്‍നിര സംസ്ഥാനമാക്കി മാറ്റി അഭ്യസ്തവിദ്യര്‍ക്ക് ഇവിടെത്തന്നെ ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. കേരളത്തില്‍ വന്ന് രാജ്യസ്‌നേഹത്തെ കുറിച്ച് പറയുന്ന സോണിയയുടെ രാജ്യസ്‌നേഹം അഴിമതി നടത്തുമ്പോള്‍ എവിടെയായിരുന്നുവെന്ന് അമിത് ഷാ ചോദിച്ചു. അഞ്ച് വര്‍ഷം കേരളം ഭരിച്ച യുഡിഎഫും അഴിമതിയില്‍ പിന്നോട്ടല്ല. സോളാര്‍, ബാര്‍, പാമോലിന്‍, ടൈറ്റാനിയം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ അഴിമതിക്കേസുകളാണ്. നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാകുമെന്ന ആന്റണിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യമാണ്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. ഇവിടെയെല്ലാം സമ്പൂര്‍ണ്ണ സമാധാനമാണ്.

പ്രത്യയശാസ്ത്രത്തിന്റെയും ആദര്‍ശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ബംഗാളില്‍ ഒന്നിച്ചാണ് മത്സരിക്കന്നത്. ഇവര്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്നത് ഏത് ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും അമിത്ഷാ പറഞ്ഞു. കേരളത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റിനോ സാധിക്കില്ല. കാരണം ലോകത്താകമാനം തകര്‍ന്ന കമ്മ്യൂണിസവും ഇന്ത്യയില്‍ തകര്‍ന്ന കോണ്‍ഗ്രസ്സും കാലഹരണപ്പെട്ട് കഴിഞ്ഞു. ബിജെപിക്ക് ഏതെങ്കിലും തരത്തിലുള്ള രഹസ്യ അജണ്ടകളില്ലെന്നും ജനങ്ങളുടെ താല്‍പര്യമാണ് തങ്ങളുടെ അജണ്ടയെന്നും അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് മികച്ച സാധ്യതകളുണ്ടായിട്ടും കേരളത്തില്‍ വികസനം അസാധ്യമാക്കിയത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി എല്ലാവര്‍ക്കും കൂടെ എല്ലാവര്‍ക്കും വികസനം എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും കെ.കെ.ധനഞ്ജയന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

പുതിയ വാര്‍ത്തകള്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.