കല്‍പ്പറ്റ : പകല്‍ സമയങ്ങളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും പ്രചാരണ പ്രവൃത്തികളിലേര്പ്പെടുന്നവരും സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. സൂര്യ പ്രകാശം നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രം ധരിക്കുക. വെയിലത്തിറങ്ങേണ്ടി വന്നാല്‍ കുട ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്യണം. ഇവ കൈവശമില്ലെങ്കില്‍ തൂവാല കൊണ്ട് തല മറയ്ക്കണം. ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. മയക്കം, തലവേദന, തളര്‍ച്ച, ക്ഷീണം, ഉയര്‍ന്ന ഹൃദയമിടിപ്പ് തുടങ്ങിയവ അനുഭവപ്പെട്ടാല്‍ തണലിലോ മുറിയിലോ വിശ്രമിക്കണം. അസ്വസ്ഥത കൂടുതലായാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. തെരഞ്ഞെടുപ്പ് ജോലിയിലുള്ളവര്‍ തലേ ദിവസം ആറ് മണിക്കൂറെങ്കിലും ഉറങ്ങണം. പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ഉള്ളവര്‍ മരുന്ന് കൈയില്‍ കരുതണം. തുടര്‍ച്ചയായി 11 മണിക്കൂറിലേറെ നേരം ഇരുന്ന് ജോലി ചെയ്യേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് ജോലിയിലുള്ളവര്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: