കല്‍പ്പറ്റ : ബത്തേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ചേര്‍ന്ന് മത്സരിക്കുന്നത് പരാജയ ഭീതി കാരണമാണെന്ന് ജനാധിപത്യ രാഷ്ട്രീ യസഭാ നേതാക്കള്‍ കല്പ്പ റ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.ജാനുവിന്റെ വിജയത്തിന് തടയിടുന്നതിനായാണ് ഇത്തരത്തില്‍ ബംഗാള്‍ മോഡല്‍ അപ്രഖ്യാപിത നീക്കം നടത്തുന്നത്. എല്‍ഡിഎഫിലെ രുഗ്മിണിസുബ്രഹ്മണ്യന് രണ്ടാംഘട്ടത്തില്‍ ആദ്യംമുതല്‍ പ്രചരണത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നിടുണ്ടായ തണുപ്പന്‍ പ്രചരണം ഇത് ശരിവെക്കുന്നതാണ്.
വര്‍ഷങ്ങളായി മാറിമാറി ഭരിക്കുന്ന ഇടതുവലതു മുന്നണികളില്‍നിന്ന് ബത്തേരി മണ്ഡത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് ജാനുവിന്റെ വിജയത്തിന് സഹായിക്കുന്നതാണ്. സമരത്തിലൂടെ മാത്രം അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്തതിനാലാണ് ആദിവാസികളുടെ അധികാരത്തിനായി ജനാധിപത്യ രാഷ്ട്രീയ സഭ രൂപികരിച്ച് പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബത്തേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍നിന്നും ആദിവാസി കോളനികളിലെ ആളുകളെ കര്‍ണ്ണാടകയിലേക്ക് കടത്തുകയാണ് ഇടത്-വലത് മുന്ന ണികള് ചെയ്യുന്നത്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ സജീവ പ്രവര്‍ത്തകരെ പോലും ഭീഷണിപെടുത്തിയാണ് മറ്റു പാര്‍ട്ടികളുടെ ഏജന്റുമാര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. വനവാസികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് പണിക്കായി കൊണ്ടുപോകുമ്പോള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഐഡി കാര്‍ഡിന്റെ കോപ്പിയും നല്‍കണം, തുടര്‍ന്ന് എത്തിച്ചേരുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കണം. ഈ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് അവരെ ജോലിക്കായി അന്യസംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്.
തൊഴിലിടങ്ങളില്‍ നിര്‍ബന്ധിത മദ്യപാനവും ക്രൂരമര്‍ദനവും സാധാരണയാണ്. കൊലപാതകം പോലുള്ള സംഭവങ്ങളും നടക്കുന്നുണ്ട്. സി.കെ.ജാനുവിനു ലഭിക്കേണ്ട വോട്ടില്‍ കുറവുവരുത്തുന്നതിനുള്ള ഗുഢാലോചനയാണ് ഇതിനുപിന്നില്‍. കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോയാല്‍ പിന്നെ ഏജന്റിന്റെ അനുമതിയോടെയാണ് ആദിവാസികള്‍ക്ക് നാട്ടിലേക്ക് തിരികെയെത്താന്‍ കഴിയുകയുള്ളൂ.
മെയ് 16ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്വരണമെങ്കില് ഈ ഏജന്റുമാരുടെ അനുവാദം വേണം. അനധികൃതമായി വനവാസികളെ കര്‍ണ്ണാടകയിലേക്ക് കടത്തുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജെആ ര്‍എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ആദിവാസി വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് വ്യാപകമായി പിടിച്ചുവാങ്ങിക്കുന്നുണ്ട്. രാഷ്ട്രീയഭേദമന്യെ ആദിവാസികളെ ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. അതിനാല്‍ ആദിവാസികള്‍ പരാതിപെടുകയോ പുറത്തുപറയാനോ തയ്യാറാകുന്നിലെന്നും ഇവര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജെആര്‍എസ് സംസ്ഥാന കമ്മിറ്റി ആക്ടിങ് ചെയര്മാന് ഇ.പി.കുമാരദാസ്, ബത്തേരി നിയോജക മണ്ഡലം സെക്രട്ടറിമാരായ ബിജു കാക്കത്തോട്, സുകുമാരന്‍ ചാലിഗദ്ദ, അജയ് പനമരം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: