കല്‍പ്പറ്റ : സ്ഥാനാര്‍ത്ഥികളുടെ മൂന്നാംഘട്ട കണക്ക് പരിശോധന മെയ് 13, 14 തീയതികളില്‍ നടക്കും. കല്‍പ്പറ്റ മണ്ഡലത്തിലെ കണക്ക് പരിശോധന 13 നും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലേത് 14 നുമായിരിക്കും.
കല്പ്പറ്റയിലെയും ബത്തേരിയിലെയും പരിശോധന ആസൂത്രണ ഭവന് പഴശ്ശി ഹാളിലും മാനന്തവാടിയുടെ പരിശോധന മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും രാവിലെ പത്ത് മണി മുതല്‍ നടക്കുമെന്ന് ജില്ലാ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ്ങ് നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ എം. കെ.രാജന് അറിയിച്ചു.
ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളും സഹിതമുള്ള കണക്കുമായി സ്ഥാനാര്‍ത്ഥിയോ ഏജന്റോ പരിശോധനയ്ക്കെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: