എരുമേലി: പട്ടിണിപ്പാവങ്ങളുടെ പേരില്‍ അധികാരത്തില്‍ വരുന്ന ഇടത് വലത് മുന്നണികളുടെ അഴിമതികള്‍ മൂടിവെയ്‌ക്കുന്നതിന് രഹസ്യ കൂട്ടുകച്ചവടമാണ് നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ആരോപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്‍ ഉല്ലാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എരുമേലി പഞ്ചായത്തിലെ മുട്ടപ്പളളിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ് ലിന്‍ ഉള്‍പ്പെടെയുളള അഴിമതി, അക്രമ കേസുകളില്‍ പിണറായി വിജയനെ രക്ഷപ്പെടുത്തുന്നതിനും ബാര്‍,സോളാര്‍,പാംഓയില്‍ കേസുകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷപ്പെടുത്തുവാനുമാണ് ഈ കൂട്ടുകച്ചവടം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ 60 വര്‍ഷം കേരളം ഭരിച്ച മുന്നണികളുടെ ഭരണകെടുകാര്യസ്ഥതയെകുറിച്ച് കനകപ്പലം ശ്രീനിപുരം കോളനിയിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് മന്ത്രി മുന്നണികള്‍ക്കെതിരെയുളള വിമര്‍ശമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിണറായിയുടെ ഏക ലക്ഷ്യം വി എസ് അച്ചുതാനന്ദനെ തടയുകയെന്നതും രമേശ് ചെന്നിത്തലയുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരയാണന്നും ഇങ്ങനെയുളള മുന്നണി നേതാക്കള്‍ സംസ്ഥാനത്ത് കബഡികളിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസില്‍ രാജിക്കത്ത് നല്‍കിയ അബ്കാരിയായ മന്ത്രി ബാബു രാജി നല്കിയെങ്കിലും അത് സ്വീകരിക്കാതെ രാജിക്കത്ത് തിരിച്ച് നല്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും പ്രതിയെ പിടികൂടാതെ സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും സര്‍ക്കാര്‍ സി ബി ഐ അന്വേണത്തിന് തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.പിന്നോക്കകാരനായ പ്രധാന മന്ത്രി നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.ഈ പദ്ധതികള്‍ പൂര്‍ണ്ണമായും മണ്ഡലത്തില്‍ നടപ്പാക്കുന്നതിനായി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.എന്‍ ഡി എ ചെയര്‍മാന്‍ ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി നേതാക്കളായ വി.സി. അജികുമാര്‍, കെ.പി. സുരേഷ്, ലിജില്‍ ലാല്‍, കൃഷ്ണദാസ്, എന്‍ കെ ശശികുമാര്‍, ബിഡിജെഎസ് ജില്ലാ ജോ. സെക്രട്ടറി കെ സുഷീല്‍ കുമാര്‍, പ്രഫ.വി വിജയകുമാര്‍, ദളിത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജേഷ്എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം രജനി ചന്ദ്രശേഖരന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ ആര്‍ സോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















