വെള്ളമുണ്ട : ഇരു മുന്നണികളും വാഗ്ദാന ലംഘനമാണ് കാലാകാലങ്ങളായി മുഴക്കുന്നതെന്ന് മാനന്തവാടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസ്. വെള്ളമുണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറയുന്ന ഇടതുപക്ഷം കാലാകാലമായി ഭരിക്കുന്ന പേരാവൂരില്‍ ആദിവാസി കുട്ടികള്‍ മാലിന്യം ഭക്ഷിക്കേണ്ട അവസ്ഥ വന്നു. വീണ്ടും ഒരു ഭരണം ചോദിക്കുന്ന യുഡിഎഫിന്റെ അഴിമതിയുടെ അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയത്. സോളാര്‍, കളമശ്ശേരി, പാറ്റൂര്‍ ഭൂമിദാന അഴിമതി,പ്ലസ്ടു അഴിമതി, ടൈറ്റാനിയം അഴിമതി,കരുണ എസ്റ്റേറ്റ് അഴിമതി, പാംഓയില്‍ അഴിമതി, മെത്രാന് ഭൂമി കൈയേറ്റം, കാലിക്കറ്റ് യുണിവേഴ്സിറ്റി നിയമന തട്ടിപ്പ് തുടങ്ങി ഒടുങ്ങാത്ത അഴിമതിയാണ് യുഡിഎഫ് നടത്തിയത്. അടൂരില്‍ സ്ക്കൂളില്‍ പഠിക്കുന്ന ദളിത് പെണ്‍കുട്ടികളെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പീഡിപ്പിച്ചു. എന്നാല്‍ ഇല്ലാത്ത ദളിത് പ്രേമം കൊട്ടിഘോഷിക്കുന്ന ഇടതുമുന്നണി കേരള ഭരണം ബിജെപിയുടെതല്ലെന്ന ഒറ്റ കാരണത്താല്‍ നിഷ്ക്രിയരായി. നാഴികക്ക് നാല്‍പ്പത് വട്ടം ദളിത് പ്രേമം പറയുന്ന ഇടതുപക്ഷത്തിന് ഒരു ദളിതന് പോലും പോളിറ്റ്ബ്യുറോ അംഗമായിട്ടില്ല. കേരളത്തില്‍ എല്ലാ ക്ഷേമപദ്ധതികളും സംഘടിതന്യുനപക്ഷത്തിന് തീറെഴുതി. ദശാബ്ദങ്ങളായി കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്സിന് പാര്‍ലമെന്റില്‍ പ്രതിപക്ഷ സ്ഥാനത്തിനു വേണ്ടി കേഴുന്ന അവസ്ഥയുണ്ടായി. കുടിവെള്ള ക്ഷാമം രൂക്ഷമായ വയനാട്ടില്‍ കാരാപ്പുഴയും ബാണാസുരയുമടക്കം ജലസ്രോതസ്സ് ഉപയോഗിക്കാതെ പോകുകയാണ്. വയനാട്ടിലെ നദികളില്‍ വരുന്ന ജലമെല്ലാം അന്യസംസ്ഥാനക്കാരാണ് ഗുണഭേക്താകളാവുന്നത്. പതിനാറായിരം കുടുംബങ്ങല്‍ ഒരു തുണ്ടു ഭുമി പോലുമില്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ കോര്‍പ്പറേറ്റുകളും മതസ്ഥാപനങ്ങളും പാട്ടകാലാവധി കഴിഞ്ഞ ഭൂമി അന്യാധീനമായി കൈവശംവെക്കുകയാണ്. ലക്ഷ്മി കക്കോട്ടില്‍, ബാലകൃഷ്ണന്, ബാഹുലേയന്, ഇബ്രാഹിം, രമേശന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: