ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് കോടതി സമന്‍സ്. പോലീസുകാര്‍ക്കെതിരെയുള്ള പരസ്യമായ മോശം പരാമര്‍ശത്തിലാണ് കേസെടുത്തിരിക്കുന്നത്.
ജൂലൈയില്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ‘തൂള’ എന്ന് പോലീസുകാരെ വിളിച്ചത്. ഇതേ തുടര്‍ന്ന് കേജ്‌രിവാളിനെതിരെ കോണ്‍സ്റ്റബിള്‍ കപൂര്‍ സിങ്, ഹര്‍വിന്ദര്‍ സിങ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. തലസ്ഥാനത്തെ അടക്കം പല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു.
















