Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വികസനനായകന്‍ എത്തുന്നത് മുന്നണികള്‍ തകര്‍ത്ത കുട്ടനാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 09:21 pm IST
inAlappuzha

ആലപ്പുഴ: ഭാരതത്തിന്റെ വികസനനായകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് ഇടതുവലതു മുന്നണികള്‍ തകര്‍ത്തെറിഞ്ഞ കുട്ടനാടിന്റെ മണ്ണിലേക്ക്. കുട്ടനാടിന്റെ പ്രകൃതി ഭംഗിആസ്വദിക്കാന്‍ മാത്രമാണ് ഇതിനു മുമ്പ് പ്രധാനമന്ത്രിമാര്‍ കുട്ടനാട്ടിലെത്തിയിട്ടുള്ളത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കര്‍ഷക ഭൂമിയിലെത്തുന്നത്. കാലങ്ങളായി കുട്ടനാടിനെ പ്രതിനിധീകരിച്ച് പടുകുഴിയിലേക്ക് നയിച്ച ഇടതുവലതു മുന്നണികള്‍ ഇവിടുത്തെ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. കുട്ടനാട്ടിലെ കര്‍ഷകര്‍ ചോദിക്കുന്നു, ഞങ്ങള്‍ എന്തിന് ഇത്തവണ വോട്ടു ചെയ്യണം, ആര്‍ക്ക് വോട്ടു ചെയ്യണം? ടൂറിസം മാഫിയക്കും, ഭൂമാഫിയയ്‌ക്കും പാടശേഖരങ്ങള്‍ തീറെഴുതുന്നവര്‍ക്കോ, അതോ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ നെല്‍കൃഷി നഷ്ടത്തിലേക്ക് നയിക്കുന്നവര്‍ക്കോ, നെല്ലുവില യഥാസമയം നല്‍കാതെ പീഢിപ്പിക്കുന്നവര്‍ക്കോ, കുട്ടനാടിനെ മാത്രമല്ല, ആലപ്പുഴയ്‌ക്കും സമീപ ജില്ലകളേയും വരെ വികസന കുതിപ്പിലേക്ക് നയിക്കുമായിരുന്ന കുട്ടനാട് പാക്കേജിനെ അട്ടിമറിച്ചവര്‍ക്കോ, നാമമാത്രമായി നടപ്പാക്കിയവയില്‍ പോലും അഴിമതി നടത്തിയവര്‍ക്കോ, കര്‍ഷകരുടെ ഈ ചോദ്യങ്ങള്‍ ഉയരുന്നത് കാലങ്ങളായി കേരളം ഭരിച്ചിരുന്നവര്‍ക്കും, കുട്ടനാടിനെ പ്രതിനിധീകരിച്ചവര്‍ക്കും നേരെയാണ്. നമ്മളെ അന്നമൂട്ടുന്നതിനായി മണ്ണിലും, ചെളിയിലും ദുര്‍ഘടമായ കാലാവസ്ഥയെ പോലും അതിജീവിച്ച് ചോര വിയര്‍പ്പാക്കി പണിയെടുക്കവരുടെ ചോദ്യങ്ങള്‍ക്ക് പക്ഷെ ഇടതുവലതു മുന്നണികള്‍ക്ക് ഉത്തരമില്ല.

നെല്ല് സംഭരണത്തിലും കര്‍ഷകര്‍ മില്ലുകാരുടെ കടുത്ത ചൂഷണത്തിനിരയാകുന്നു. നിലവില്‍ രണ്ടു മുതല്‍ പത്തു കിലോ വരെയാണ് ഒരു ക്വിന്റല്‍ നെല്ലില്‍ മില്ലുകാര്‍ കുറവു വരുത്തുന്നത്.

കൈകാര്യ ചിലവിനത്തില്‍ നെല്ല് സംഭരണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് തുടങ്ങിയ കാലഘട്ടത്തില്‍ നല്‍കുന്ന തുക തന്നെയാണ് ഇപ്പോഴും കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഒരു ക്വിന്റല്‍ നെല്ലിന് 12 രൂപയാണ് കൂലി ചിലവ് ഇനത്തില്‍ സര്‍ക്കാര്‍ കര്‍ഷകന് നല്‍കുന്നത്. എന്നാല്‍ ഇന്ന് ഒരു ക്വിന്റലിന് 150 രൂപ വരെയാണ് കര്‍ഷകന് കൂലിയിനത്തില്‍ ചെലവാകുന്നത്. കൂടാതെ വള്ളങ്ങളില്‍ നെല്ല്, വാഹന സൗകര്യം ഉള്ളയിടങ്ങളില്‍ എത്തിക്കുന്നതിനുള്ള ചെലവ് വേറെയും.

നെല്ലുവില നല്‍കുന്നതിലാകട്ടെ സംസ്ഥാന സര്‍ക്കാരിന്റ അനാസ്ഥ തുടരുകയാണ്. വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ നെല്ലുവില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണം.

കിലോയ്‌ക്ക് 21.50 രൂപ പ്രകാരം നെല്ലു സംഭരിക്കുന്നതില്‍ 14.10 രൂപയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ബാക്കി 7.40 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നെല്ല് ഏറ്റെടുത്ത കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്ര വിഹിതം ലഭിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരാകട്ടെ ബാക്കിപണം നല്‍കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

കൂടാതെ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തി. 2013- 14 സീസണ്‍ മുതലള്ള നഷ്ടപരിഹാരത്തുക കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.

കര്‍കര്‍ക്ക് നേരത്തെ ഒരേക്കറിന് 60 രൂപയാണ് ഉത്പാദന ബോണസ് ഇനത്തില്‍ നല്‍കിയിരുന്നത്. ഇത് നാന്നൂറ് രൂപയാക്കി വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് 2012ലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷെ ഇതുവരെ ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടില്ല. രാസവളങ്ങളുടെയും, കീടനാശിനികളുടെയും വന്‍വിലവര്‍ദ്ധനവ് കാരണം ഉത്പാദന ചെലവ് വര്‍ദ്ധിക്കുകയാണ്.

പമ്പിങ് സബ്‌സിഡിയായി 1,200 രൂപ വരെയായി വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്, പക്ഷെ നടപ്പായില്ല. നിലവില്‍ 800 രൂപ വരെയാണ് ലഭിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം തുക വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്നതിനും മറ്റുമായി കര്‍ഷകര്‍ക്ക് ചെലവാകുന്നു. ഏകജാലക സൗകര്യം ഏര്‍പ്പെടുത്തിയാല്‍ കര്‍ഷകര്‍ക്ക് ഒരു പരിധി വരെ ഗുണപ്രദമാകും. എന്നാല്‍ ഇടതും വലതും പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കുകയാണ്. നാടിന്റെ വികസന നായകന്‍ എത്തുന്നതോടെ കുട്ടനാടിന്റെ മുഖച്ഛായ തന്നെ മാറുമെന്ന വിശ്വാസമാണ് കുട്ടനാട്ടുകാര്‍ക്കുള്ളത്. ഇതിന് ആക്കം വര്‍ദ്ധിപ്പിക്കുന്നതായിരിക്കും ഇത്തവണത്തെ ജനവിധി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.