കല്‍പ്പറ്റ : വയനാട് ജില്ലാ സഹകരണ ബാങ്കില്‍ സ്വര്‍ണ്ണപ്പണയ വായ്പ നല്‍കുന്നതിന് നിയമപരമായ സുരക്ഷാ ക്രമീകരണങ്ങളും മതിയായ ഇന്‍ഷൂറന്‍സും ഇല്ലാത്തതിനാല്‍ ബാങ്കിന്റെ മുഴുവന്‍ ശാഖകളിലെയും സ്വര്‍ണ്ണപ്പണയ വായ്പ നിര്‍ത്തിവെക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ വി.കെ. അഷറഫ് ഉത്തരവിട്ടു.
സംസ്ഥാനത്തെ ബാങ്കുകളില്‍ മോഷണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണം ശക്തിപ്പെടുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ 2013 ല്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ പാലിക്കാത്തതിനാലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: