ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പിടിച്ചെടുത്തത് 65 കോടിയുടെ കള്ളപ്പണം. കേന്ദ്ര സംഘമാണ് ഈ വേട്ടയ്‌ക്കു പിന്നില്‍.
ഏപ്രില്‍ 22നാണ് ആദ്യ വേട്ട. അന്നു പിടിച്ചത് ആറു കോടി രൂപ. ഒരു സംസ്ഥാന മന്ത്രിയുമായി അടുത്ത ബന്ധമുള്ള അനുഭൂതത്തിന്റെ വസതിയില്‍ നിന്നായിരുന്നു ഇത് പിടിച്ചത്. അതേ ദിവസം ബസില്‍ യാത്ര ചെയ്തിരുന്ന രണ്ടു പേരില്‍ നിന്ന് രഹസ്യവിവരത്തെത്തുടര്‍ന്ന് പിടിച്ചെടുത്തത് ഒരു കോടി. 24ന് എഗ്‌മോറിലെ ഒരു വീട്ടില്‍ നിന്ന് പിടിച്ചത് അഞ്ചു കോടി. 25ന് മൂന്നു കോടി വിലവരുന്ന 245 സ്വര്‍ണ്ണ നായണയങ്ങളാണ് പിടിച്ചെടുത്തത്. അതും ഒരു സ്‌കൂളില്‍ നിന്ന്. 65 കോടിയില്‍ 30 കോടി രണ്ടാഴ്ചക്കുള്ളിലാണ് പിടിച്ചത്.
















