കൊല്ലം: ദലിത് ജനവിഭാഗങ്ങളോടുള്ള ഭരണകൂടങ്ങളുടെയും പോലീസിന്റെയും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും മനോഭാവത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയും ആയിരക്കണക്കിന് ജിഷമാര്‍ ഉണ്ടാകുമെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍. ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഷയുടെ കൊലയാളിയെ കണ്ടുപിടിക്കുന്നതിന് ഭരണ-പ്രതിപക്ഷകക്ഷികള്‍ കാട്ടുന്ന ആവേശം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടുളള താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ദലിത് വിഭാഗക്കാര്‍ പോലീസില്‍ നല്‍കുന്ന 70 ശതമാനം പരാതികളും അവഗണിക്കുകയാണ്. എന്നാല്‍ ദലിതര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം അവരെ തൂക്കിയെടുത്ത് ജയിലിലടക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. യു.ഫസലൂര്‍ റഹ്മാന്‍ പൊന്നാനി, കെ.ഭരതന്‍, കെ.മദനന്‍, എസ്.പി.മഞ്ജു, കാവുവിള ബാബുരാജന്‍, ശൂരനാട് അജി എന്നിവര്‍ സംസാരിച്ചു. ടക്കം.
















