മുണ്ടക്കയം: വീട്ടമ്മയെയും മകനെയും വീട്ടില്‍ കയറി വെട്ടിയ കേസില്‍ നാലുപേര്‍ക്കു മൂന്നു വര്‍ഷം തടവ്. മുപ്പത്തിയൊന്നാം മൈല്‍ കുന്നുഭാഗം വീട്ടില്‍ സുലോചന(54) മകന്‍ സുമേഷ് എന്നിവരെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് എരുമേലി ചരള ഭാഗത്ത്, അമ്പശേരില്‍ ചന്ദ്രബാബു(55), പാലക്കാട് കൊന്നക്കാട്, ചിരട്ടയോലിക്കല്‍ സന്തോഷ്(45), വെളിച്ചിയാനി ആമ്പശേരില്‍ ജയന്‍(40), ഇടുക്കി, കണിപ്പാറ, മുക്കുടി ഭാഗത്ത് മോഹന്‍ദാസ് (മോനിച്ചന്‍-50) എന്നിവര്‍ക്കാണ് മൂന്നു വര്‍ഷം തടവും 5000രൂപ വീതം പിഴയും അടക്കാന്‍ കാഞ്ഞിരപ്പളളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് ഉത്തരവിട്ടത്. 2012 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയത കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. സുലോചനയും മകന്‍ സുമേഷിന്റെ ഭാര്യ ദിവ്യയും തമ്മിലുണ്ടായ വീട്ടു വഴക്കിനെ തുടര്‍ന്നു പ്രശ്‌ന പരിഹാരത്തിനായി ഉച്ചയോടെ വീട്ടിലെത്തിയ ദിവ്യയുടെ പിതാവുചന്ദ്രബാബുവും ബന്ധുക്കളും വാക്കേറ്റത്തിനിടയില്‍ സുലോചനയെയും മകന്‍ സുമേഷിനെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
















