Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വികസനമെത്താത്ത ഒഞ്ചിയത്തെ മണ്ണില്‍ ‘നവ വിപ്ലവം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 11:03 am IST
in Kozhikode

ആത്മവിശ്വാസത്തോടെ മുന്നോട്ട്‌

ഒഞ്ചിയം: ഒഞ്ചിയത്ത് ആറ് പതിറ്റാണ്ട്‌കൊണ്ട് തകര്‍ന്നടിഞ്ഞത് കമ്മ്യൂണിസവും കൃഷിഭൂമിയും. കാര്‍ഷിക വിപ്ലവം നടന്ന കമ്മ്യൂണിസത്തിന്റെ ചുവന്ന മണ്ണില്‍ ഇന്ന് അവശേഷിക്കുന്നത് അഞ്ചര ഏക്കര്‍ നെല്‍കൃഷിപ്പാടം. കണ്ണിയറ്റുപോയ കമ്മ്യൂണിസം പോലെ കാര്‍ഷികവൃത്തിയും ഒഞ്ചിയം മണ്ണില്‍ നിന്ന് വിടപറഞ്ഞിരിക്കുന്നു. അവശേഷിച്ച നെല്‍പാടവും തരിശായിക്കിടക്കുകയാണ്; പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയ സ്ഥിതിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. ഒഞ്ചിയം പഞ്ചായത്തിലൂടെ ഇന്നലെ എന്‍ഡിഎയുടെ വടകര മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി വടകര മണ്ഡലം പ്രസിഡന്റുമായ അഡ്വ. എം. രാജേഷ്‌കുമാറിന്റെ പ്രചാരണ പര്യടനമായിരുന്നു. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുകൊണ്ട് അറുകൊല ചെയ്തതിന്റെ വാര്‍ഷികദിനം കൂടിയായിരുന്നു ഇന്നലെയെന്നത് യാദൃച്ഛികമായിരുന്നു. പഞ്ചായത്തിലുടനീളം സിപിഎമ്മിന് പോര്‍വിളിച്ചുകൊണ്ടുള്ള പുതുകമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പോസ്റ്ററുകള്‍. ഒഞ്ചിയം മാറിയിട്ടും ഭരണം മാറിയിട്ടും വികസനം തിരിഞ്ഞുനോക്കാത്ത മണ്ണിലൂടെ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ബിജെപിയുടെ പര്യടനം. വള്ളിക്കാട്ടെ ടി.പി.ചന്ദ്രശേഖരന്റെ സ്മാരകസ്തൂപത്തില്‍ കൊടിതോരണങ്ങളുണ്ട്. എന്നാല്‍ ഒഞ്ചിയത്തെ സിപിഐ ഓഫീസ് എത്രയോ കാലമായി തുറക്കാത്ത നിലയിലാണ്. സിപിഎം ഓഫീസിലാകട്ടെ ആളനക്കമുണ്ടെന്ന് പറയാം. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ യുവതീയുവാക്കളും നാട്ടുകാരും അണിചേരുന്ന കാഴ്ച.

വെള്ളികുളങ്ങരയില്‍ നിന്നാണ് അഡ്വ. രാജേഷ്‌കുമാര്‍ കാലത്ത് പര്യടനം ആരംഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞും ഇരുമുന്നണികളുടെയും നെടുനാളത്തെ ഭരണവൈകല്യം ചൂണ്ടിക്കാണിച്ചും ആവേശകരമായ പ്രസംഗങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ത്ഥിയെത്തി. യുവത്വത്തിന്റെ ഊര്‍ജവും പ്രസരിപ്പും പരത്തിക്കൊണ്ട് ഓരോ വോട്ടറെയും നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് എം.രാജേഷ്‌കുമാര്‍. പിന്നീട് ചെറുപ്രസംഗത്തിലൂടെ രാജേഷ് പറയുന്നത് ഏവരുടെയും മനസില്‍ തറയ്‌ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍. എന്‍ഡിഎയ്‌ക്ക് എതിരായി നില്‍ക്കുന്ന മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഒരേ കാലത്ത് ഒരു മുന്നണിയുടെ വക്താക്കളായിരുന്നു. അവര്‍ ഇന്ന് മൂന്നായി പിരിഞ്ഞത് എന്താദര്‍ശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന ചോദ്യം.

സ്വീകരണം അടുത്ത കേന്ദ്രത്തിലേക്ക്. ഒഞ്ചിയം പാലം, പുന്നേരിത്താഴം, വെണ്‍മണി, പുതിയോട്ടുംകണ്ടി കോളനി, തട്ടോളിക്കര, ഒഞ്ചിയം ഗെയ്റ്റ്, കണ്ണൂക്കര, മാടാക്കര, ശിവപുരം, അറക്കല്‍ ക്ഷേത്രം, കല്ലിന്റവിടെ, രാത്രി ഏറെ വൈകി നാദാപുരം റോഡില്‍ സമാപനം. ഒരുകാലത്ത് നാദാപുരം റോഡില്‍ സിപിഎം അല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് പൊതുയോഗം നടത്താന്‍പോലും അനുവാദമില്ലാത്ത കാലമുണ്ടായിരുന്നു. ഇന്ന് ഏറെ മാറിയിരിക്കുന്നു നാദാപുരം റോഡും. ജനാധിപത്യത്തിന്റെ ശുദ്ധവായു നാദാപുരം റോഡിലും ഒഞ്ചിയത്തും വീശിത്തുടങ്ങിയിരിക്കുന്നു.

സിപിഎം നേതാവും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.ആര്‍. നാരായണക്കുറുപ്പിന്റെ കാലത്ത് സ്ഥാപിച്ച ഒരു സര്‍ക്കാര്‍ കോളേജ് മാത്രമാണ് ഒഞ്ചിയത്ത് ചൂണ്ടിക്കാണിക്കാനുള്ളത്. നാരായണക്കുറുപ്പിനെ പിന്നീട് അവിശ്വാസത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും സിപിഎം പുറത്താക്കിയത് മറ്റൊരു ചരിത്രം. മടപ്പള്ളി കോളേജ് ആകട്ടെ മലബാറിലെ മറ്റ് സര്‍ക്കാര്‍ കോളേജുകളേക്കാള്‍ ഏറെ പിന്നിലാണിന്ന്. ‘പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനോ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങാനോ ഒരു മുന്നണികള്‍ക്കും കഴിഞ്ഞില്ല. മടപ്പള്ളികോളേജ് ഇന്ന് മലബാറില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞു. അഡ്വ. എം. രാജേഷ്‌കുമാര്‍ പറയുന്നു.

തീരദേശ മത്സ്യത്തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ എന്നിവരൊക്കെയായിരുന്നു ഒഞ്ചിയത്തിന്റെ മുഖമുദ്ര. എന്നാല്‍ കൃഷി അന്യം നിന്നതോടെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഇല്ലാതായി. തീരദേശ മത്സ്യത്തൊഴിലാളികള്‍ ഇന്ന് ഏറെ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബിജെപിയുടെ ഒഞ്ചിയത്തെ ആദ്യകാല ബിജെപി നേതാവ് ഒഞ്ചിയം ശിവശങ്കരന്‍ പറ ഞ്ഞു. ഒഞ്ചിയത്തെ യുവാക്കളിലേറെപ്പേരും ഇന്ന് വിദേശത്താണ്. മണിയോര്‍ഡര്‍ എക്കോണമിയെയാണ് ഒഞ്ചിയവും ആശ്രയിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രവും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും പരാധീനതകളുടെ നടുവിലാണ്. കിടത്തി ചികിത്സ നടത്താന്‍ സൗകര്യമുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിപോലും ഒഞ്ചിയത്തില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഒഞ്ചിയത്തെ ചുവന്ന മണ്ണ് ഏറെ മാറിയിരിക്കുന്നു. ടി.പി. ഉണ്ടായിരുന്ന സിപിഎമ്മും , ടി.പി.ഇല്ലാത്ത സിപിഎമ്മും അക്രമങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന സംഘടനകള്‍ ഇന്ന് ഒഞ്ചിയത്തിന്റെ നിര്‍ണ്ണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. പഞ്ചായത്തിന്റെ എല്ലാ ബൂത്തുകളിലും ബിജെപി പ്രവര്‍ത്തകരുണ്ട്. ഈ മാറ്റത്തിന് ഗതിവേഗം വര്‍ദ്ധിപ്പിച്ച് മുന്നേറാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നാണ് ഇന്നലെ നടന്ന എന്‍ഡിഎ സ്ഥാനാര്‍ ത്ഥിയുടെ പര്യടനം തെളിയിച്ചത്.

ബിജെപി നേതാക്കളായ ഒഞ്ചിയം ശിവശങ്കരന്‍, ഗിരീഷ്ബാബു, കടത്തനാട്ട് ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. രാമചന്ദ്രന്‍, പി.എന്‍. അശോകന്‍, അടിയേരി രവീന്ദ്രന്‍, അനില്‍കുമാര്‍ കക്കാട്, ശ്രീധരന്‍ മടപ്പള്ളി, ഗണേശന്‍ അറക്കിലാട്, ബിഡിജെഎസ് നേതാവ് ഉദയകുമാര്‍, തെരെഞ്ഞെടുപ്പ് സംയോജകന്‍ എം.പ്രദീപന്‍ തുടങ്ങിയ നേതാക്കള്‍ പര്യടനത്തിന് നേതൃത്വം നല്‍കി.

മാറ്റം വേണം.. സമഗ്ര മാറ്റം… വികസനത്തിന് വോട്ടുചോദിച്ച്
അഡ്വ. എം. രാജേഷ്‌കുമാര്‍ വോട്ടര്‍മാര്‍ക്കിടയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

പുതിയ വാര്‍ത്തകള്‍

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.