അമ്പലപ്പുഴ: പുറക്കാട് കടല്‍ത്തീരത്തെ പുലിമുട്ടുകള്‍ സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നു സംഘങ്ങളുടെയും താവളമാകുന്നു. പുറക്കാട് പഞ്ചായത്തിലെ കടല്‍ത്തീരത്തെ പുലിമുട്ടുകള്‍ കേന്ദ്രീകരിച്ചാണ് സന്ധ്യ കഴിഞ്ഞ് സാമൂഹ്യ വിരുദ്ധരും മയക്കുമരുന്നു വില്പന സംഘങ്ങളും താവളം ഉറപ്പിക്കുന്നത്.
പ്രദേശവാസികള്‍ക്ക് പരിചയമില്ലാത്ത യുവാക്കള്‍ സ്ഥിരമായി ഇരുചക്രവാഹനങ്ങളില്‍ എത്തിയതോടെയാണ് നാട്ടുകാരില്‍ സംശയം തുടങ്ങിയത്. അടുത്തിടെ തീരപ്രദേശത്തെ യുവാക്കള്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ സൈക്കിള്‍ എത്തുന്ന സംഘങ്ങള്‍ മയക്കുന്നു വില്പനക്കാരാണെന്ന് നാട്ടുകാര്‍ക്ക് വിശ്വാസമായിത്തുടങ്ങിയത്.
യാതൊരു പരിചയവുമില്ലാത്ത ആളുകല്‍ അര്‍ദ്ധരാത്രിവരെ പുലിമുട്ടുകളില്‍ തങ്ങാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഏതാനും മാസം മുമ്പ് പുറക്കാട് എസ്‌വിഡി യുപി സ്‌കൂളിനു സമീപത്തെ പുലിമുട്ടുകളില്‍ തമ്പടിക്കുന്ന യുവാക്കളെ ചോദ്യം ചെയ്ത സ്ത്രീകള്‍ക്കുനേരെ ഇവര്‍ ഭീഷണിയുമായി എത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
















