കലഞ്ഞൂര്‍/തിരുവല്ല: കോണ്‍ഗ്രസ്സും ഇടതുമുന്നണിയും ഒരുപോലെ എന്‍ ഡി എ യെ ഭയപ്പെടുന്നുവെന്ന് കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.കോന്നി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ ഡി അശോക് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കലഞ്ഞൂരില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ എന്‍ ഡി എ യുടെ വളര്‍ച്ച അതിവേഗമാണ്.കോണ്‍ഗ്രസ്സും ഇടതുമുന്നണിയും ഒരുപോലെ എന്‍ ഡി എ യെ ഭയപ്പെടുന്നു. സോണിയയും ,രാഹുല്‍ ഗാന്ധിയും ചുവന്ന കൊടി പിടിക്കുന്നു. വികസനമല്ല ഇവിടെയുള്ളത് അഴിമതി മാത്രമാണ്.രണ്ട് മുന്നണികളും വിറളി പിടിച്ച് നടക്കുകയാണ്.കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് വര്‍ദ്ധിച്ച ഏക പാര്‍ട്ടിയും എന്‍ ഡി എയാണ്.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളൊന്നും കേരളത്തില്‍ നടപ്പിലാക്കുന്നില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജനകീയമായ ഇത്തരം പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ എന്‍ ഡി എ അധികാരത്തില്‍ എത്തണം.എന്‍ ഡി എ കേരളത്തില്‍ അധികാരത്തില്‍ എത്തിയാല്‍ രണ്ട് വര്‍ഷക്കാലം കൊണ്ട് കേരളത്തില്‍ വികസനത്തിന്റെ വലിയ കുതിപ്പായിരിക്കും ഉണ്ടാകുക.കേന്ദ്രം നല്കുന്ന സഹായങ്ങള്‍ പോലും വിനിയോഗിക്കാന്‍ താല്പര്യം കാട്ടാത്ത സര്‍ക്കാരാണ് ഇവിടെ ഉള്ളത്..ഇതിനൊക്കെ മാറ്റം വരണമെങ്കില്‍ എന്‍ ഡി എയ്ക്ക് അനുകൂലമായി ചിന്തിക്കേണ്ട സമയമാണിതെന്നും സദാനന്ദ ഗൗഡ പറഞ്ഞു
ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ജി മനോജ് അധ്യക്ഷത വഹിച്ചു.കോന്നി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ ഡി അശോക്കുമാര്,പത്തനാപുരം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി രഘു ദാമോധരന്,വി എസ് ഹരീഷ് ചന്ദ്രന്,സോമനാഥന്,അഡ്വ മനോജ്,ആര് ഷാജി,എം ജി മനോഹരന്,ആര് അനില്‍കുമാര്‍,അഡ്വ കെ കെ രാധാകൃഷ്ണന്,ജയപ്രകാശ് കൂടല്‍,മിനി ഹരികുമാര്‍,കലഞ്ഞൂര്‍ ശശീന്ദ്രന്,പി വി ബോസ്, എന്നിവര്‍ സംസാരിച്ചു.
കേരളത്തിന്റെ നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചതിന് പിന്നില്‍ ഭരണം കൈയ്യാളിയ ഇരുമുന്നണികളുടെയും കരങ്ങള്‍ ഉണ്ടന്ന് തിരുവല്ല നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരിയുടെ തെരഞ്ഞെടുപ്പ് പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി സദാന്ദഗൗഡ പറഞ്ഞു. കാലവസ്ഥകൊണ്ടു ഭൂപ്രകൃതി കൊണ്ടും പ്രകൃതി കനിഞ്ഞ വൈവിദ്ധ്യങ്ങള്‍ ഉള്ള കേരളത്തില്‍ ഉണ്ടായിരുന്ന വികസ്വന സാദ്ധ്യതകള്‍ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
പുറത്ത് ഒന്നായി നിന്ന് പൊതുന്നവര് ഇവിടെ തമ്മില്‍ അടിക്കുന്നത് മലയാളികളെ വിഡ്ഡികളാക്കാനാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഞാന്‍ ഏറെ വികസനം കൊണ്ടുവന്നു. ഇവിടെ അഴിമതി കഥകളേ കേള്‍ക്കാനുള്ളൂ. റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് കേരളത്തിന്റെ വികസനത്തിനായി പ്രത്യേക യോഗം ഞാന്‍ വിളിച്ചിരുന്നു.എന്നാല്‍ കാര്യക്ഷമമായ യാതൊരു പദ്ധതിയും സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ക്കോ എം പി മാര്‍ക്കോ കഴിഞ്ഞില്ല. കുറഞ്ഞ നാളുകള്‍ കൊണ്ട ലോകത്തിന്റെ നിറുകയില്‍ ് വികസനത്തിന്റെ കൊടുമുടികള്‍ കയറിയ കേന്ദ്ര സര്‍ക്കാരാണ് ഭാരതത്തിനുള്ളത്. ഈ യാഥാര്‍ത്ഥ്യം കോടികണക്കന് ഭാരതീയരിലേക്ക് എത്തുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള മനസ് ഇവിടുത്തെ പ്രതിപക്ഷങ്ങള്ക്കില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദേശീയതലത്തില്‍ മുന്നോട്ടുവെക്കാനുള്ള നിലപാട് പോലും ഇല്ലാത്ത പാര്‍ട്ടികളാണ് കോണ്‍ഗ്രസും സിപിഎമ്മുമെന്ന് അദ്ദേഹം ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം,ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ബാബു,ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അനില്‍ ഊഴത്തില്‍ , ട്രഷാര്‍ കെജി.സുരേഷ്,എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരി, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന് കുളനട, സെക്രട്ടറിമാരായ അഡ്വ.നരേഷ് ,വിജയകുമാര്‍ മണിപ്പുഴ,കര്ഷകമോര്ച്ച് സംസ്ഥാന സമിതി അംഗം സുരേഷ് കാദംബരി, നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ.കെ രാമകൃഷ്ണപിള്ള,പിആര്‍ അനില്‍,ക്യാപ്റ്റന്‍ സി.എസ് പിള്ള,പ്രകാശ് വടക്കേമുറി,എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: