Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അത്തരം കൃതികള്‍ കത്തിച്ചു കളയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 06:27 pm IST
in Varadyam

എല്ലാ പുത്തന്‍ എഴുത്തുകാര്‍ക്കും നന്മവരണമെന്നാഗ്രഹിച്ചുകൊണ്ടു തന്നെ പറയട്ടെ, സമകാലിക സാഹിത്യം വായിക്കുന്നത് നിര്‍ത്തിയ ഒരാളാണു ഞാന്‍. പുസ്തകങ്ങള്‍ എഴുതിക്കൂട്ടേണ്ടത് അവരുടെ ആവശ്യം. അതു വായിക്കാതിരിക്കേണ്ടത് എന്‍െ മനസിന്റെ ആവശ്യം. എനിക്കും അവര്‍ക്കും ജീവിച്ചിരിക്കണമല്ലോ!

ആധുനികോത്തര ആധുനിക കൃതികള്‍ വായിക്കുമ്പോള്‍ ഞാന്‍ നേരിടുന്ന ഒന്നാമത്തെ പ്രശ്‌നം എഴുത്തുകാരന്‍ (എഴുത്തുകാരിയും) അഭിസംബോധന ചെയ്യുന്നത് എന്തിനെയാണെന്നു എനിക്ക് വ്യക്തമാകാറില്ല. ഒരു തരം പുകമറ (്മഴൗല) സൃഷ്ടിച്ച് അതാണു സാഹിത്യം എന്നു അവര്‍ പറയും. വാദത്തിനു വേണ്ടി അതു ധ്വന്യാത്മകമായി ചെയ്യുന്നതാണെന്നു സമ്മതിക്കാം. പക്ഷെ നമുക്കു ചുറ്റുമുള്ള നേര്‍ജീവിതത്തിലേക്ക് ഊര്‍ന്നിറങ്ങാനുള്ള ഒരു വള്ളിയെങ്കിലും ആ കൃതികള്‍ ഇട്ടുതരണ്ടെ?

മിക്ക കൃതികളിലും അതില്ല. അതൊക്കെ പിന്നീട് ഉത്സാഹക്കമ്മിറ്റിക്കാര്‍ വ്യാഖ്യാനിച്ചു ഉണ്ടാക്കുകയാണു ചെയ്യുന്നത്. അതായത് രചയിതാവിന്റെ മാത്രം പോരാ, ഉത്സാഹക്കമ്മിറ്റിക്കാരുടെ വിയര്‍പ്പുനാറ്റം കൂടി വായനക്കാരന്‍ സഹിക്കണം. അതൊരു വായനാവകാശ ലംഘനമാണ്. കൃതിയ്‌ക്ക് സ്വയം വെളിവാകാന്‍ പറ്റില്ലെങ്കില്‍ അത്തരം കൃതികള്‍ കത്തിച്ചു കളയുക തന്നെ വേണം.

രണ്ടാമത്തെ പ്രശ്‌നം ഇവര്‍ ഹൈലൈറ്റ് ചെയ്യുന്ന ഫിലോസഫികള്‍ ലോകസാഹിത്യം അതിന്റെതായ രീതിയില്‍ നേരത്തെ കൈകാര്യം ചെയ്തു കഴിഞ്ഞവയാണെന്നതാണ്. 1970 കളിലൊക്കെ ഈ നമ്പര്‍ വിജയപ്രദമായിരുന്നു. എം. മുകുന്ദന്‍ അതിന്റെ ഉസ്താദായിരുന്നു. ആനന്ദും, എന്‍.എസ്. മാധവനും, സേതുവുമൊക്കെ അതൊക്കെ ഈഷല്‍ ഭേദത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

എക്‌സിസ്റ്റന്‍ഷ്യലിസം (ലഃശേെലിശേമഹശാെ)എന്നാല്‍ മുകുന്ദന്‍ പറഞ്ഞ ചരസടിയും, കുത്തഴിഞ്ഞ ജീവിതവുമല്ലെന്നു പിന്നീട് മനസിലായി. സ്വത്വപ്രതിസന്ധിയെ ഭാരതീയ ജീവിതസത്യവുമായി നേര്‍ബന്ധിപ്പിക്കുന്നതില്‍ ആനന്ദ് പരാജയപ്പെടുകയൂം ചെയ്തു. സേതുവും മാധവനും പിന്നീട് കുറേക്കൂടി റലിയിസ്റ്റിക് (ഞലമഹശേെശര)ആയി എഴുത്തുമാറ്റി തടി രക്ഷിച്ചു. കാലം മാറിവരുന്നത് അവര്‍ മനസിലാക്കി.

ഒരു കാലത്തു സാഹിത്യകാരന്മാരെ വിശ്വസിച്ച് അബദ്ധക്കാരായ ഒരു തലമുറയില്‍ പെട്ട ആളാണ് ഞാന്‍. അതിന്റെ ചമ്മല്‍ ഇതുവരെ മാറിയിട്ടില്ല. അന്നൊക്കെ യൂറോപ്പില്‍ ഉണ്ടാകുന്ന ചിന്തകളും മാറ്റങ്ങളും അറിവായി എത്താന്‍ കാലതാമസമുണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. വിരല്‍ത്തുമ്പിലാണു അറിവ്. അതുകൊണ്ടു തന്നെ മലയാളം എഴുത്തുകാരുടെ രണ്ടാംകിട തര്‍ജ്ജമകള്‍ പെട്ടെന്നു തിരിച്ചറിയപ്പെടും. സെല്‍ബ്രിറ്റി വാല്യൂ കുറവായതുകൊണ്ടാണു സാഹിത്യത്തില്‍ വലിയവിവാദം ഉണ്ടാകാത്തത്. പോരാത്തതിനു കുണ്ടന്‍ പത്രാധിപന്മാരുടെ പൊതിഞ്ഞുപിടിക്കലും സഹായിക്കും.

മൂന്നാമത്തെ പ്രശ്‌നമാണു പ്രശ്‌നം. പുത്തനെഴുത്തുകാര്‍ക്ക് സത്യത്തെ പേടിയാണ്. സത്യത്തെ പ്രകാശിപ്പിച്ചാലെ ആദരവുണ്ടാകൂ. എന്നാല്‍ സത്യത്തെ മറ്റൊന്നായി തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നതാണ് ആധുനിക കാലത്തെ മിക്ക രചനകളും. മലയാളി ഒരു കപടസമൂഹമാണ്. ആ കാപട്യം തന്നെ എഴുത്തുകാരും പിന്തുടരുന്നു. അത് പൊളിച്ചുകാട്ടാനുള്ള ആമ്പിയറൊന്നും ആധുനികനില്ല. അതു ചെയ്താല്‍ സമൂഹത്തിന്റെ പല പ്രിവിലേജുകളും നഷ്ടപ്പെടുമെന്ന പേടിയാണവര്‍ക്ക്. അതുകൊണ്ട് അവര്‍ സമൂഹത്തിന്റെ അതിരുകളിലേക്കു ചുരുങ്ങുന്നു. അവിടെയുള്ള ചെറ്റത്തരങ്ങളെ വര്‍ണ്ണിച്ച് മിടുക്കന്മാരാകുന്നു. ഈ സമൂഹത്തിനു പറ്റിയവര്‍ തന്നെ ഈ എഴുത്തുകാര്‍.

നാലാമത്തെ പ്രശ്‌നം ഒരു രൂപകത്തിലൂടെ പറയാം. ഒരു കൃതി വായിക്കുന്നത് കുലീനയെ പ്രണയിക്കുന്ന പോലെയാണ്. വായനയിലുടനീളം അവളെ പ്രതീക്ഷിച്ചു പിന്തുടരുന്നു. ഒരസുലഭ മുഹൂര്‍ത്തില്‍ അതു തിരിച്ചറിയുന്ന അവള്‍ കൗതുകത്തോടെ പുണരുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് പുസ്തകം വായിച്ചു തീരുമ്പോള്‍ വായനക്കാരനുണ്ടാകേണ്ടത്. ഇതിപ്പോള്‍ എത്ര പുറകേ നടന്നാലും ഒന്നും അറിയാത്തപോലെ കടന്നു പോകുന്ന പെണ്ണാണു വര്‍ത്തമാനകാല സാഹിത്യം. അവള്‍ തിരിഞ്ഞുനോക്കുകയോ കൈ വായനക്കാരനു നേരെ നീട്ടുകയോ ചെയ്യുന്നില്ല. ശുഭം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.