കുട്ടനാട്: തൊഴിലുറപ്പു തൊഴിലാളികളുടെ ഗ്രാമസഭ എന്ന പേരില്‍ യോഗം വിളിച്ചു ചേര്‍ത്ത് സിപിഎം തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതായി പരാതി. നെടുമുടി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലാണ് ഇന്നലെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളെ വിളിച്ചു ചേര്‍ത്ത് സിപിഎം യോഗം നടത്തിയത്.
തൊഴിലാളികളില്‍ നിന്നും പത്തുരൂപ വീതം ഇവര്‍ ഈടാക്കിയതായും പരാതിയുയര്‍ന്നു. അഞ്ചാം വാര്‍ഡംഗം അറിയാതെയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ നേതൃത്വത്തില്‍ യോഗം വിളിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചാരണമാണ് സിപിഎമ്മുകാര്‍ നടത്തിയത്.
ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന് ഭൂരിപക്ഷം സ്ത്രീ കളും യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിനെതിരെ പരാതി നല്‍കുമെന്ന് എന്‍ ഡിഎ നേതാക്കള്‍ അറിയിച്ചു.
















