മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ചൊക്ലി സ്വദേശികളായ ഷംസീര്‍, പര്‍വീസ്, നൗഫല്‍, ഷംസീര്‍ എന്നിവരാണ് മരിച്ചത്.
കണ്ടെയിനര്‍ ലോറി ഇന്നോവ കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കോട്ടയ്ക്കല്‍ പാലച്ചിറമാട് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ തല്‍ക്ഷണവും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ചൊക്ലി തോട്ടോല്‍ മഹറുഫിന്റെ മകന് ഷംസീറിനെ യാത്രയയ്ക്കാനായി നെടുമ്പാശേരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അശ്രദ്ധമായി ഓടിച്ച കണ്ടെയ്നര്‍ ലോറിയെ കാര്‍ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടം ഉണ്ടായി ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: