ഉള്ളിയേരി: കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ നരേന്ദ്രമോദിയെ മാതൃകയാക്കണമെന്ന് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ബിജെപി ഉള്ളിയേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും മാലിന്യം കഴുകിക്കളഞ്ഞു. ഭാരതീയമായ തത്ത്വചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുക വഴി മോദി ലോകനേതൃത്വത്തിലേക്ക് ഉയര്‍ന്നു. നവമാധ്യമങ്ങളെ പരിമിത പ്രജ്ഞരായ നേതാക്കള്‍ പക്വതയോടെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാലൂര്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍, എന്‍.പി. രാമദാസ്, കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍, ജിപിന്‍ ഉണ്ണികുളം, കെ.എം. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നന്തി ബസാര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കണ്‍വന്‍ഷന്‍ ദേശീയ ജനാധിപത്യ സഖ്യം കൊയിലാണ്ടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.വി. സത്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് തയ്യില്‍ വളപ്പില്‍ ബാലന്‍ അദ്ധ്യക്ഷനായിരുന്നു. കണ്‍വന്‍ഷനില്‍ പാറ പ്പുറത്ത് പി. ഗോപാലനെ ചെയര്‍മാനായും എസ്.വി. രവീന്ദ്രനെ ജനറല്‍ കണ്‍വീനറായും 101 അംഗ ജനറല്‍ കമ്മറ്റിക്ക് രൂപം നല്‍കി.
കണ്‍വന്‍ഷനില്‍ ദേശീയ ജനാധിപത്യ സഖ്യം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി അദ്ധ്യക്ഷന്‍ സി.കെ. മുരളി സ്ഥാനാര്‍ത്ഥി രജിനേഷ് ബാബു, ടി.കെ. പത്മനാഭന്‍ ,കെ.പി. മോഹനന്‍, മുരളീധര ഗോപാല്‍, കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ വി.വി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.
















