കോഴിക്കോട്: രാഷ്‌ട്ര പുനര്‍ നിര്‍മ്മാണത്തിന് വളരെയേറെ സംഭാവന നല്‍കാന്‍ കഴിയുന്ന ഭാഷയാണ് സംസ്‌കൃതമെന്ന് ആര്‍.എസ്എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം ജില്ലാ സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കൃതം സംസ്‌കാരത്തിന്റെ വൈശിഷ്ട്യത്തിലൂടെ ഭാരതത്തിലെ മറ്റ് ഭാഷകള്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനെ കൂടുതല്‍ ജനകീയമാക്കേണ്ടത് ഓരോ ഭാരതീയന്റെയും കര്‍ത്തവ്യവും കടമയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. എ. ത്യാഗരാജന്‍ അദ്ധ്യക്ഷത വഹിച്ചു. നാരായണ അടിതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. എം.സി. രതീഷ്, ടി.കെ. സന്തോഷ്‌കുമാര്‍, പി.പി. വിജയരാഘവന്‍, വി. പ്രേമരാജന്‍, വി. കെ. രാജേഷ്, സി. പി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
















