ചവറ: സ്വകാര്യചാനലിലെ തെരഞ്ഞെടുപ്പ് സംവാദവുമായി ബന്ധപ്പെട്ട് ശങ്കരമംഗലത്ത് നടന്ന അക്രമസംഭവം തികച്ചും അപലപനീയമാെണന്ന് ബിജെപി സ്ഥാനാര്‍ഥിയും ദക്ഷിണ മേഖല സെക്രട്ടറിയുമായ എം.സുനില്‍.
ഇടതുവലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഇത്. ചവറയിലെ വികസന വിഷയങ്ങളെ കുറിച്ച് ജനങ്ങളുടെ ഭാഗത്ത് നിന്നുളള ചോദ്യത്തിന് മറുപടി നല്‍കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കഴിയാതെ വന്നപ്പോള്‍ ഇരുവിഭാഗത്തിന്റെയും നേതൃത്വം അണികളെ അക്രമത്തിലേക്ക് തള്ളിവിട്ടു. മദ്യലഹരിയിലായ ഗുണ്ടകളെ അണിനിരത്തി ചര്‍ച്ച അലങ്കോലപ്പെടുത്തിയ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ അച്ചടക്ക ലംഘനമാണ് നടത്തിയത്. ജനാധിപത്യ സംവിധാനത്തെ അപഹാസ്യമാക്കി മദ്യം, പണം എന്നിവയുടെ സ്വാധീനത്തില്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഇടപെടണമെന്നും ആവശ്യപ്പെട്ടു.
















