ബത്തേരി : ബത്തേരി സാമൂഹ്യ നീതി വകുപ്പ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയ പഞ്ചിങ് സമ്പ്രദായത്തില്‍ നിന്ന് വകുപ്പിലെ മേലാളന്മാരെ ഒഴിവാക്കികൊണ്ട് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ് വിവേചനപരവും സാമന്യ നീതിയുടെ നിഷേധവുമാണെന്ന് ആക്ഷേപം ഉയരുന്നു.
പ്രതി മാസം 35,000 രൂപയിലേറെ ശമ്പളം പറ്റുന്ന പ്രോജക്ട് സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡ് സന്ദര്‍ശനത്തിന്റെയും മറ്റും പേരില്‍ നിരവധി സൗജന്യങ്ങളാണ് നല്‍കുന്നതത്രെ. 700ല്‍ ഏറെ ഉദ്യോഗസ്ഥന്മാര്ക്ക് കൃത്യമായി ഓഫീസില്‍ വരാതെ ശമ്പളം നല്‍കാനാണ് പുതിയ ഉത്തരവ് ഇടയാക്കുന്നത്. പഞ്ചിങ്ങ് നടപ്പാക്കുന്ന 485-2014ലെ ഉത്തരവില്‍ നിന്ന് സൂപ്പര്‍വൈസര്‍മാരെ ഒഴിവാക്കിക്കൊണ്ടുളള പുതിയ ഉത്തരവ് ഇറങ്ങിയത്19-4-2016ന് ആണ്. ഒരുദിവസം രണ്ട് അംഗണ്‍വാടിയില്‍ സന്ദര്‍ശനം നടത്തിയാല്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് വീട്ടില്‍ പോകാമെന്നും ഇവര്‍ പറയുന്നു. ഓരോ പ്രോജക്ടിലും പഞ്ചിങ് ഏര്‍പ്പെടുത്താന്‍ പ്രോജക്ട് ഒന്നിന് അമ്പതിനായിരം രൂപയാണ് ചെലവഴിച്ചതെന്നും മറ്റ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 256 പ്രോജക്ടുകളാണ് ഉളളത്. ഇനിയും പഞ്ചിങ്ങ് സംവിധാനം ഓരോ അംഗണ്വാടിയിലും ഏര്‍പ്പെടുത്താനും അതുവഴി കോടികളുടെ കൊളളയുമാണ് ലീഗിന്റെ സര്‍വ്വീസ് സംഘടനാ നേതൃത്വം ലക്ഷ്യം വയ്ക്കുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.ഓഫീസ് കാര്യങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ നടപ്പാക്കുന്ന ആധുനിക വത്ക്കരണം സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്ക് ചാകരയാവുകയാണത്രെ.പ്രതിപക്ഷ യൂണിയന് നേതാക്കളേയും ലീഗ്നേതൃത്വം വിലയക്ക് വാങ്ങിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.സുതാര്യതയുടെ പേരില്‍ ആധുനിക വത്ക്കരണംപിന്നെ ഇതെല്ലാം തകിടംമറിയ്ക്കാന്‍ പ്രത്യേക ഉത്തരവുകളും എന്നതായിരിക്കുന്നു സാമൂഹ്യ നീതി വകുപ്പിന്റെ മുഖമുദ്രയെന്നും ഇവര്‍ പറയുന്നു.സര്‍വ്വീസ് മേഖലയുടെകാര്യക്ഷമത വര്ദ്ധിപ്പിക്കുന്നതിന്പഞ്ചിങ്ങ് ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ശമ്പളകമ്മീഷന് പോലും ശുപാര്ശനല്കുമ്പോഴാണ് സ്വജനപക്ഷാപാതത്തിന്റെമറവില് സാമൂഹ്യനീതി വകുപ്പില്നടപ്പാക്കിയ പരിഷ്ക്കാരംവേണ്ടന്ന് വെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: