പാനൂര്‍: സദാനന്ദന്‍മാസ്റ്റര്‍ അരങ്ങു വാഴുമ്പോള്‍ പ്രതിസന്ധിയില്‍ അകപ്പെട്ട് ഇടതുവലതു സ്ഥാനാര്‍ത്ഥികള്‍. കൂത്തുപറമ്പില്‍ തെരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിലെത്തിയിട്ടും രംഗത്ത് സജിവമാകാത്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെയും, യുഡിഎഫിലെ കെ.പി.മോഹനനെയും പിന്തള്ളി ബഹുദൂരം അതിവേഗം കുതിക്കുകയാണ് എന്‍ഡിഎ സാരഥി സദാനന്ദന്‍മാസ്റ്റര്‍. ഇന്നലെ പെരിങ്ങത്തൂര്‍ ടൗണില്‍ വ്യാപാരസ്ഥാപനങ്ങളില്‍ നടന്ന സമ്പര്‍ക്കത്തിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. പെരിങ്ങത്തൂര്‍ ജുമാമസ്ജിദില്‍ നിന്നും സമ്പര്‍ക്കം തുടങ്ങിയപ്പോള്‍ സദാനന്ദന്‍മാസ്റ്ററെ സ്വീകരിക്കാന്‍ പളളികമ്മറ്റി അംഗങ്ങള്‍ ഒത്തുകൂടി. എല്ലാവരെയും കരംഗ്രഹിച്ച് വോട്ടഭ്യര്ത്ഥിച്ചതിനു ശേഷം ടൗണിലെ വ്യാപാരികളെയും, യാത്രക്കാരെയും കണ്ടു. തുടര്‍ന്ന് കരിയാട് നടന്ന കണ്‍വെന്‍ഷനിലും, കോട്ടയം പഞ്ചായത്തിലെ ബൂത്ത് യോഗത്തിലും പങ്കെടുത്തു. രാവിലെ മുത്താറിപ്പീടിക, അണിയാരം, പുറക്കളം എന്നിവിടങ്ങളില്‍ മരണവീട്ടിലും സദാനന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു. വിപി.ഷാജി, കെ.പ്രകാശന്, എന്‍.കെ.നാണു മാസ്റ്റര്‍, വി.പി.ബാലന്, വി.പി.സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ സദാനന്ദന്മാസ്റ്റര്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: