കല്‍പ്പറ്റ : കഴിഞ്ഞ ആറ് പതിറ്റാണ്ട്കാലം കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും വനവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വനവാസിവികാസകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് പള്ളിയറ രാമന്. കല്‍പ്പറ്റ നിയോജകമണ്ഡലം എ ന്‍ഡിഎ സ്ഥാനാര്‍ത്ഥികെ. സദാനന്ദനെ വിജയിപ്പിക്കുന്നതിനായി എന്‍ഡിഎ യു ടെ നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയുടെ പല പദ്ധതികളും ഇവര്‍ക്ക്വേണ്ടി പ്രഖ്യാപിച്ചിട്ടും അടിസ്ഥാനപരമായ ഒരു വികസനവും നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും അവര്‍ ഇന്നും ചൂഷണം ചെയ്യപ്പെടുകയാണ്. ഈ അവസരത്തില്‍ കല്‍പ്പറ്റ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സദാനന്ദന്റെ വിജയം സുനിശ്ചിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്മുനിസിപ്പല് പ്രസിഡണ്ട് എ.ടി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍, കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്, എം.മോഹനന്, കെ.ഗംഗാധരന്, കെ.സുരേഷ്ബാബു, രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: