ആലപ്പുഴ: രാമായണവും മഹാഭാരതവും ഭാരതീയര്‍ക്ക് വഴിയാക്കിയെന്ന് ഡോ. എം.ജി. ശശിഭൂഷണ്‍. ചിന്മയ ജന്മശതാബ്ദിയോടനുബന്ധിച്ച് ആലപ്പുഴഎസ്ഡിവി സ്‌കൂള്‍ മൈതാനിയില്‍ നടന്നുവരുന്ന ഭഗവദ്ഗീതാ ജ്ഞാനസത്രവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാമായണവും മഹാഭാരതവും ഇതിഹാസങ്ങളാണ്. ഇതിന്റെ മൂല്യം ഭാരതം മാത്രമല്ല അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ധാര്‍മ്മിക ബോധമുള്ളവരാക്കിത്തീര്‍ക്കുന്നതില്‍ രാമായണത്തിനും മഹാഭാരതത്തിനും വളരെയേറെ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പണ്ഡിതന്മാരും നിരൂപകരും മനസിലാക്കിയതുകൊണ്ടാണ് വിവിധ ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടതെന്നും വിദേശ സര്‍വ്വകലാശാലകളില്‍ ഇത് പാഠ്യവിഷയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















