മുക്കം: ബി.ജെ.പിയുമായുള്ള ഇല്ലാത്ത ബന്ധം ആരോപിച്ച് ഇടതു വലത് മുന്നണികള്‍ ന്യൂനപക്ഷ വോട്ടുകള്‍ തട്ടിയെടുക്കാനുള്ള തന്ത്രം പരാജയപ്പെടുമെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.എന്‍.ഡി.എ.മുക്കം മുന്‍സിപ്പാലിറ്റി കണ്വന്ഷന് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പി.യുമായി അടുത്തു കൊണ്ടിരിക്കുകയാണ്. അതിന്റെ തെളിവാണ് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ: ജോസഫ് മാര്‍ത്തോമ മെത്ര പൊലീത്തയുടെ ചെങ്ങന്നൂര്‍ പ്രസംഗം. ജാതിക്കും മതത്തിനുമതീതമായി ജനങ്ങളെ സേവിക്കുന്ന സ്ഥാനാര്‍ഥികളെ സഹായിക്കുമെന്ന മുസ്ലീം നേതാക്കളുടെ പ്രസ്താവനയും അതാണ് തെളിയിക്കുന്നത്. കാശ്മീരിലെ മുസ്ലീംനേതാക്കള്‍ നേതൃത്വം നല്കുന്ന പിഡിപിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ബി.ജെ.പി.യുമായി കൂട്ടുകൂടി ഭരിക്കാമെങ്കില്‍ മതേതരത്വം പ്രസംഗിക്കുന്ന കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും ബി.ജെ പി.യുമായി സഹകരിക്കാവുന്നതേയുള്ളൂവെന്ന് കോണ്‍ഗ്രസും സി.പി.എമ്മും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു .ഡസണ്‍ കണക്കിന് ക്രിസ്ത്യന്‍ മുസ്ലിം സ്ഥാനാഥികള്‍ താമര ചിഹ്നത്തില്‍ മത്സരിക്കന്നുണ്ടെന്നും അദ്ദേഹം ചൂണ്ടി കാട്ടി.ബി.ജെ.പി.മുക്കം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിജയന് അധ്യക്ഷത വഹിച്ചു. ഷാന്‍ കട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി ഗിരി പാമ്പനാല്‍,മണ്ഡലം പ്രസിഡന്റ്ബാബു മൂലയില്‍ പി.പ്രേമന്, ബി.ഡി.ജെ.എസ്.മണ്ഡലം പ്രസിഡന്റ്മധു മൈക്കാവ്, സി.ടി.ജയപ്രകാശ് രജിതകുപ്പോട്ട്, സുലോചന ചന്ദ്രന് ,സുധീര്‍ നീലേശ്വരം ബാലകൃഷ്ണന് വെണ്ണക്കോട്, അനില്‍ ഇടക്കണ്ടിയില്‍, ഗിരിഷ് കല്ലുരുട്ടി, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: