കണ്ണൂര്‍: ആദര്‍ശ രാഷ്‌ട്രീയം ജീവിത്തതില്‍ കൈമുതലാക്കിയവര്‍ക്ക് ഇത്തവണ വോട്ട് ചെയ്ത് ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും കേരളത്തില്‍ ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സക്ഷമ സംസ്ഥാന സെക്രട്ടറി വി.വി.പ്രദീപ്കുമാര്‍ പറഞ്ഞു. താണ വിവേകാനന്ദ നഗറില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എബിവിപി സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.ജി.ബാബു സംബന്ധിച്ചു. കെ.ദിനേശന്‍ സ്വാഗതവും ഷിബിന്‍രാജ് നന്ദിയും പറഞ്ഞു.
















