ശ്രീകണ്ഠാപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.പി.ഗംഗാധരന് കെട്ടിവെക്കാനുള്ള തുക കാവുമ്പായി സമര നായകന്‍ എം.സി.രയരപ്പന്റെ മകള്‍ പുഷ്പവല്ലി നല്‍കി. കാവുമ്പായിയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ എന്‍ഡിഎ നേതാക്കളായ കെ.ജെ.മാത്യു, കെ.ഡി.മുരളീധരന്‍, അജിത്ത് ഏരുവേശ്ശി, എം.സി.രഞ്ചിത്ത്, ടി.വി.രമേശന്‍, രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥി ഗംഗാധരന്‍ ഇന്ന് രാവിലെ 11 മണിക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കും. അസി.റിട്ടേണിങ്ങ് ഓഫീസറായ ഇരിക്കൂര്‍ ബിഡിഒ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പ്ര്രതിക നല്‍കുക. രാവിലെ 11 മണിക്ക് മാമാനിക്കുന്ന് മഹാദേവി ക്ഷേത്ര പരിസരത്തു നിന്നും പ്രകടനമായി എത്തിയാണ് പത്രിക നല്‍കുന്നത്.
















