കൊച്ചി: പ്രഥമ സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് ഇരട്ട കിരീടം. ആലുവ യുസി കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ എറണാകുളത്തിനെയാണ് ഇരുവിഭാഗത്തിലും തിരുവനന്തപുരം തോല്പിച്ചത്.
ആണ്‍കുട്ടികളുടെ ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചപ്പോള്‍, പെണ്‍കുട്ടികളില്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് തിരുവനന്തപുരത്തിന്റെ ജയം. ആണ്‍കുട്ടികളില്‍ മലപ്പുറം മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: