എല്ലാജീവികളും, മനുഷ്യനുള്‍പ്പെടെ, ആത്യന്തികമായി ജീവാത്മാക്കളാണെന്ന് രണ്ടാമദ്ധ്യായത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടല്ലോ. ജീവാത്മാവിന്റെ സ്വഭാവം -ധര്‍മ്മം- സ്വയം പ്രവര്‍ത്തിക്കുകയും ദേഹത്തെ പ്രവര്‍ത്തിപ്പിക്കുകയുമാണ്. അതുകൊണ്ട് ഈലോകത്തില്‍ ഒരുമനുഷ്യനും ഒരിക്കല്‍പോലും, നിമിഷനേരംപോലും ഒരുകര്‍മ്മവും ചെയ്യാതിരിക്കാന്‍ കഴിയില്ല.
”ഒന്നും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ച് ഉറച്ചുനിന്നാലും പ്രകൃതിയുടെ ഉല്‍പ്പന്നങ്ങളായ സത്വഗുണത്തിന്റേയും രജോഗുണത്തിന്റേയും തമോഗുണത്തിന്റേയും പ്രഭാവംകൊണ്ട് കഴിഞ്ഞ ജന്മത്തിലെ കര്‍മ്മഫലങ്ങളുടെ തുടര്‍ച്ചയായി; കര്‍മ്മങ്ങള്‍ചെയ്യാന്‍ നമ്മള് നിര്‍ബന്ധിതരായിത്തീരും. ആകര്‍മ്മങ്ങള്‍ വേദവിധി അനുസരിച്ചായിരിയ്ക്കാം, ചിലപ്പോള്‍ ലൗകിക കര്മ്മങ്ങളായിരിക്കാം.
പണ്ഡിതനായാലും പാമരനായാലും ഒഴിവാകാന്‍ കഴിയില്ല. നിര്‍വ്വികല്‍പ്പ സമാധിസ്ഥനായ പരമഹംസന് ഒന്നുംചെയ്യാതെ ഒന്നുചലിക്കുകപോലുംചെയ്യാതെ ഇരിക്കുന്നതെങ്ങനെ എന്നുചോദ്യംവരാം, അദ്ദേഹവും പ്രവര്‍ത്തിക്കുന്നുണ്ട്. ത്രിഗുണങ്ങള്‍ക്ക് അതീതനാകയാല്‍ അദ്ദേഹം ശുദ്ധമായ അന്തഃകരണത്തില്‍ ശ്രീകൃഷ്ണ ഭഗവാന്റെ സച്ചിദാനന്ദസ്വരൂപം ധ്യാനിച്ചുകൊണ്ടിരിക്കുകയാണ്. അതും കര്‍മ്മമാണ്. അത്യുത് കര്‍മ്മമാണ്. സമാനതയില്ലാത്തതുമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: