കോഴിക്കോട്: ചൂട് സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ പഴങ്ങ ളുടെ ആവശ്യവും വര്ദ്ധി ച്ചു. വേനലിനെ എങ്ങനെ നേരിടാമെന്ന ചിന്തയില്‍ ഭക്ഷണക്രമങ്ങള്‍ കൂടി മാറിയതോടെയാണ് പഴ വിപണി യും സജീവമായിരിക്കുന്നത്. ഇതിനൊപ്പം തന്നെ പഴവ ര്‍ഗങ്ങളുടെ വിലയും കുതി ച്ചു കയറുന്നുണ്ട്.
ജലാംശം കൂടുതലുള്ള പഴങ്ങള്‍ക്കാണ് ആവശ്യക്കാരേറെ ഏറെ.തണ്ണിമത്തനാണ് വിപണിയിലെ താരം. റോഡരികില്‍ താത്കാലിക കടകളിലും മറ്റുമായി വില്പന പൊടിപൊടിക്കുകയാണ്. ചൂടേറിയതോടെ വില കൂടിയിട്ടുണ്ടെങ്കിലും മറ്റ് പഴങ്ങളെ അപേക്ഷിച്ച് താങ്ങാവുന്ന വിലയാണെന്നത് ഇതിന്റെ ഡിമാന്റ് കൂട്ടുന്നു. കുറഞ്ഞ ചെലവില്‍ ദാഹമകറ്റാന്‍ ഏറെ കുറേ പേരും ആശ്രയിക്കുന്നത് പേരു പോലെ ജലസമൃദ്ധമായ തണ്ണിമത്തനെ തന്നെ. 15 രൂപ വിലയുണ്ടായിരുന്ന തണ്ണിമത്തന് ഇപ്പോള്‍ 25 രൂപയായിട്ടുണ്ട്.
ഉള്ളു തണുപ്പിക്കാന്‍ കരിക്കുവില്പ്പനയും സജീവമായിട്ടുണ്ട്. കര്‍ണ്ണാ ടകയില് നിന്നും തമിഴ്നാ ട്ടില് നിന്നുമാണ് നഗരത്തി ലേക്ക് കരിക്കുകള്‍ വില്‍പ്പന ക്കെത്തുന്നത്. ഏജന്റുമാര്‍ വഴി നഗരത്തിലെത്തുന്ന കരി ക്കിന് 25 മുതല്‍ 30 രൂപ വരെയാണ് വില. നാടന്‍ കരിക്കുകള്‍ക്ക് വെള്ളം കുറ വായതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കരിക്ക് എത്തിക്കുന്നത്. നഗരത്തിലെ മരച്ചുവട്ടിലും യാത്രക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമു ള്ളതുമായ സ്ഥലങ്ങളിലാണ് വില്‍പ്പനക്കാര്‍ തമ്പടിക്കു ന്നത്. കടകളില്‍ ലഭിക്കുന്ന കരിക്ക് ജ്യൂസിന് 35 രൂപയാ ണ് വില. പ്രകൃതി ദത്തവും മായം ചേര്‍ക്കാതെയും ല ഭിക്കുന്ന പാനീയമായതിനാല്‍ എത്ര പണം നല്‍കിയും കരിക്ക് വാങ്ങാന്‍ ആളുകള്‍ തയ്യാറാവുന്നു.
വേനല്‍ക്കാലം മലയാളിക്ക് മാമ്പഴക്കാലം കൂടിയാണ്. വിവിധതരം മാമ്പഴങ്ങളും വിപണിയിലെത്തിക്കഴിഞ്ഞു. ഒപ്പം സ്വദേശികളും വിദേശകളുമായ മറ്റ് പഴങ്ങളും. വേനല്‍ ശക്തമായതും ലഭ്യത കുറഞ്ഞതുമാണ് പഴങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണം. മുന്തിരി, ഓറഞ്ച്, ആപ്പിള്‍, നേന്ത്രപ്പഴം എന്നിവയ് ക്കെല്ലാം വലിയ വില വര്‍ദ്ധനവാണ് ഉണ്ടായി ട്ടുള്ളത്. അമ്പത് രൂപയു ണ്ടായിരുന്ന ഓറഞ്ചിന്റെ വില എണ്‍പതിലേക്കും പിന്നീട് നൂറ്റിപ്പത്തിലേക്കും കുതിച്ചു കയറി. കുരുവി ല്ലാത്ത മുന്തിരിയുടെ വില നൂറ് രൂപ വരെയായി. നേര ത്തെ അമ്പത് രൂപയായി രുന്നു മുന്തിരിയുടെ വില. ആപ്പിളിന് 150 മുതല്‍ 180 വരെയൊക്കെയാണ് വില. മാങ്ങയ്ക്കും നൂറ് രൂപയില്‍ കൂടുതല്‍ വിലയുണ്ട്. കൈ തച്ചക്ക, സപ്പോട്ട, ഉറുമാന്‍ പഴം, ചെറുനാരങ്ങ എന്നിവ യ്ക്കും വില കുതിച്ചു കയറിയിട്ടുണ്ട്.
ജ്യൂസ് കടകളിലും തിരക്കേറിയിരിക്കുകയാണ്. സംഭാരവും, നാരങ്ങ വെള്ളവും, കരിക്കുമടക്കം ചൂടിനെ ശമിപ്പിക്കാനുള്ള ആരോഗ്യകരമായ വഴികള്‍ അന്വേഷിക്കുകയാണ് മലയാളി.ജ്യൂസായും പഴമായി തന്നെയും പഴങ്ങളെ ആശ്രയിച്ചു തുടങ്ങുമ്പോള്‍ പഴ വിപണിക്കിത് നല്ല കാലം.കാലാവസ്ഥ പ്രവചനങ്ങള്‍ പറയുന്നത് മെയ് മാസം അവസാനം വരെ താപനില ഗ്രാഫ് ഈ നില തുടരുമെന്നാണ്. അങ്ങനെയെങ്കില്‍ വരും മാസവും പഴവിപണി സജീവമായി തന്നെ തുടരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: