അഴീക്കോട്: അഴീക്കോട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന് പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. രാവിലെ എട്ട് മണിക്ക് പാപ്പിനിശ്ശേരി ശിവക്ഷേത്ര പരിസരത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ബോട്ട് ജട്ടി, റെയില്വേസ്റ്റേഷന് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പി.വിനീഷ് ബാബു, ടി.ബിജു, പള്ളിക്കര പ്രസാദ്, വി.പി.കുഞ്ഞിക്കണ്ണന്, പി.അനീഷ്, പി.കെ.പ്രദീപന് തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: