കണ്ണൂര്‍: കേരളത്തിലെ ഏക ഒളിമ്പിക് മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡറികിന് വീട് വെക്കുന്നതിനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 20,00,000 രൂപയുടെ ചെക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അഞ്ജു ബോബി ജോര്‍ജ് ജില്ലാ കലക്ടര്‍ പി.ബാലകിരണിന് കൈമാറി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മാനുവല്‍ ഫ്രെഡറിക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു. നേരത്തെ മാനുവല്‍ ഫ്രെഡറിക്കിന് വീട് വെക്കാനുളള സ്ഥലം കണ്ണൂര്‍ താലൂക്കിലെ കാനത്തൂരില്‍ ലഭ്യമാക്കിയിരുന്നു.















