കണ്ണൂര്‍: ഇടച്ചേരി കൊമ്പ്രക്കാവ് പ്രദേശം കേന്ദ്രീകരിച്ചു പ്രവര്‍ത്തനമാരംഭിച്ച ഇടച്ചേരി റസിഡന്‍സ് അസോസിയേഷന് ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നിര്‍വഹിച്ചു. പ്രശസ്ത സിനിമാ താരം സുദേവ് നായര്‍ മുഖ്യാതിഥിയായിരുന്നു. അസോസിയേഷന് പ്രസിഡന്റ് ആര്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. 70 വയസിനു മുകളിലുള്ള അംഗങ്ങളെ ആകാശവാണി പ്രോഗ്രാം തലവന്‍ കെ.ബാലചന്ദ്രന് പൊന്നാടയണിച്ച് ആദരിച്ചു. സി.കെ.വിനോദ്, വി.ജി.വിനീത, അരയാക്കണ്ടി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വി.ഹനീഷ്, കെ.എം.പ്രകാശന്, ഷൈന്‍ പി.ജോസ്, സി.കെ.ജിതേഷ് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ജോര്‍ജ് തയ്യില്‍ സ്വാഗതവും ട്രഷറര്‍ പി.ശശീന്ദ്രന് നന്ദിയും പറഞ്ഞു. തുടര്‍ന്നു വിവിധ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: