കണ്ണൂര്‍: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലേക്ക് ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഹിന്ദി, തമിഴ്, ജ്യോഗ്രഫി, ഇംഗ്ലീഷ് വിഷയങ്ങളിലും തമിഴ് മീഡിയം ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് തമിഴ്, കണക്ക്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളിലും ഒരു റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലും കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മെയ് 5 ന് 5 മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, മൂലമറ്റം പിഒ, ഇടുക്കി ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0486 2252003.
പ്രതികരിക്കാൻ ഇവിടെ എഴുതുക: