ന്യൂദല്‍ഹി: രാജ്യസഭയില്‍ പ്രതിപക്ഷ നേതാക്കളുമായി സൗഹൃദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ആരംഭിക്കാന്‍ വൈകുന്നതിനിടെയാണ് രാജ്യസഭാ നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി എത്തിയത്. ഇതോടെ അപ്രതീക്ഷിതമായി പ്രതിപക്ഷ ബഞ്ചുകളിലേക്ക് നീങ്ങിയ മോദി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ആനന്ദ്ശര്‍മ്മ എന്നിവരുമായി ലഘുസംഭാഷണം നടത്തി. ബിഎസ്പി നേതാവ് മായാവതി, ബിജു ജനതാദള്‍ നേതാവ് ദിലിപ്കുമാര്‍ ടികെയ്, തൃണമൂല്‍ നേതാവ് സുകേന്ദ്രു ശേഖര്‍ റോയ് എന്നിവരും പ്രധാനമന്ത്രിക്ക് കൈകൊടുത്തു.
ഇതിനു ശേഷം ഇടത്പാര്‍ട്ടി അംഗങ്ങളുടെ അടുത്തേക്ക് എത്തിയ മോദി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ടി.കെ. രങ്കരാജന്‍ തുടങ്ങിയവരുമായി സംസാരിച്ചു. യെച്ചൂരിയുടെ തോളില്‍ കൈ വെച്ചുകൊണ്ടു നടത്തിയ മോദിയുടെ ലഘുസംഭാഷണം ഏറെ ശ്രദ്ധേയമായി. എന്നാല്‍ രാജ്യസഭ നടപടിക്രമങ്ങളിലേക്ക് കടന്നതോടെ കോടതിയുടെ പരിഗണനയിലുള്ള ഉത്തരാഖണ്ഡ് വിഷയം ഉന്നയിച്ച് സഭ തടസ്സപ്പെടുത്തി പ്രതിപക്ഷം ഏവരേയും നിരാശപ്പെടുത്തി.
അല്‍പ്പസമയത്തിന് ശേഷം സഭാനടപടികള്‍ ആരംഭിച്ചതോടെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് സമീപം ഇരുന്ന പ്രധാനമന്ത്രി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഡോ. സുബ്രഹ്മണ്യന്‍സ്വാമി, സ്വപന്‍ദാസ് ഗുപ്ത, മേരി കോം, നരേന്ദ്ര ജാദവ്, പഞ്ചാബില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുഖ്ദേവ് സിങ് ദിന്‍സ എന്നിവര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ദേശീയ ഉപദേശക കൗണ്‍സില്‍ അധ്യക്ഷയായി സോണിയാഗാന്ധിയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: