ലണ്ടന്‍: വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ ലെസ്റ്റര്‍ സിറ്റി മുന്നേറ്റനിരക്കാരന് ജെയ്മി വാര്‍ഡിക്ക് ഒരു മത്സരത്തില്‍ സസ്പെന്ഷന്. ഇതോടെ, ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള നിര്‍ണായക മത്സരം നഷ്ടമാകും താരത്തിന്.
വെസ്റ്റ്ഹാമിനെതിരെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പു കാര്‍ഡും വാങ്ങി പുറത്തു പോകുന്നതിനിടെ റഫറിയെ ചോദ്യം ചെയ്തതാണ് താരത്തിന് വിനയായത്. ഇതിനുള്ള ശിക്ഷയായാണ് രണ്ടാതൊരു മത്സരം കൂടി വാര്‍ഡിക്ക് നഷ്ടമാകുന്നത്. 10,000 പണ്ട് പിഴയായും നല്‍കണം.
ചുവപ്പു കാര്‍ഡിന് ശിക്ഷയായി കഴിഞ്ഞ ദിവസം സ്വാന്‍സീ സിറ്റിക്കെതിരായ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നിരുന്നു താരത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: