ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ഉടമസ്ഥനില്ലാത്ത നിലയില്‍ 50 കുപ്പി കര്‍ണ്ണാടക വിദേശമദ്യം പിടികൂടി. കര്‍ണ്ണാടകത്തില്‍ നിന്നും വരികയായിരുന്ന കേരളാ ആര്‍ടിസി ബസ്സിന്റെ കാരിയറിന്നു മുകളില്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു മദ്യം. ഇതിനു ഉടമസ്ഥന് ഉണ്ടായിരുന്നില്ല. ചെക്ക്പോസ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം മദ്യം കസ്റ്റഡിയില്‍ എടുത്തു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കര്‍ണ്ണാടകത്തില്‍ നിന്നും മദ്യവും മയക്കുമരുന്നും മറ്റും കേരളത്തിലേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂര്‍ അസി.എക്സൈസ് കമ്മീഷണര്‍ എ.എന്‍.ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിത്യവും ഈ മേഘലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഇവിടെ വെച്ച് വാഹനത്തില്‍ കടത്തുകയായിരുന്ന 18,50, 000 രൂപയും 76ഗ്രാം സ്വര്‍ണ്ണവും ഇതേ സംഘം പിടികൂടിയിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടറെ കൂടാതെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഒ.നിസാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദ കൃഷ്ണന്, കെ.എന്‍.രവി, നെല്‍സണ്‍ എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: