തലശ്ശേരി: ദേശീയപാതയില്‍ കൊടുവള്ളി പോസ്റ്റോഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ ദാരുണമായി മരിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം. ബൈക്കില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിമാക്കൂല്‍ സ്വദേശിനി ചാലില്‍ മീത്തല്‍ വീട്ടില്‍ ശൈലജ(48)ആണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തു നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍ 13 പി 1722 നമ്പര്‍ ബൈക്കിലെ തലശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനടയില്ട്ടെ വീട്ടമ്മ തല്‍ക്ഷണം മരിച്ചു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് അനില്‍ കുമാറിന് അപകടത്തില്‍ നിസ്സാരപരിക്കേറ്റിട്ടുണ്ട്. മക്കള്‍: ഷൈനീഷ്, ഷൈനി. മരുമകന്: അജേഷ്. സഹോദരങ്ങള്‍: ലത, വാസന്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: