നാദാപുരം: കായക്കൊടിയില്‍ ബിജെപി വീഡിയോ വാനിന് നേരെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം. കഴിഞ്ഞ ദിവസം കായക്കൊടി പഞ്ചായത്തിലെ മുട്ടുത്തറ കാഞ്ഞിരോളി റോഡില്‍ വെച്ചാണ് ബിജെപി തെരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം എത്തിയ വാഹനത്തിന് നേരെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചു വിട്ടത്. ബിജെപി നേതാക്കളുടെ ഇടപെടല്‍ കാരണം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. കുറ്റിയാടി പോലീസില്‍ പരാതി നല്‍കി.
















