തലശ്ശേരി: തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എഴുതിയ ചുമരെഴുത്തുകള്‍ സിപിഎം സംഘം കരി ഓയിലൊഴിച്ച് വികൃതമാക്കി. തലശ്ശേരി സഹകരണ ഓഡിറ്റോറിയത്തിനു സമീപം, മാടപീടിക, ആച്ചുകുളങ്ങര എന്നീ സ്ഥലങ്ങളിലെ ചുമരെഴുത്തുകളാണ് കരിയോയില്‍ ഒഴിച്ച് വികൃതമാക്കിയത്. സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയുടെ ഭാഗമായി നങ്ങാരത്ത് പീടികയില്‍ കെട്ടിയ കൊടികള്‍ അഴിച്ചുകൊണ്ട് പോകുകയും കോടിയേരി മീത്തലെ വയലില്ഒട്ടിച്ച പോസ്റ്ററുകള്‍ പച്ചാപകല് സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയെയും പ്രചരണം നടത്താന്‍ അനുവദിക്കില്ലെന്ന നടപടി അപലപനീയമാണെന്ന് ബിജെപി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ അസഹിഷ്ണുത വെളിവാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണമെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: