തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം മാനേങ്കാവ് കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ പടയോട്ടത്തിന്റെ പേരില്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസ് എടുത്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധകരവും മതവിശ്വാസത്തിന്റെ മേല്‍ നടത്തിയ കടന്നാക്രമണവുമാണെന്നും ബിജെപി തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി നടക്കുന്ന ക്ഷേത്രാചാരങ്ങളേയും വിശ്വാസപ്രമാണങ്ങളേയും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്ന് കരുതേണ്ടിയിരിക്കുന്നു. ഹിന്ദു സമൂഹത്തോട് പ്രതിബദ്ധതയുള്ള ഭരണാധികാരികള്‍ കേരളത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന വസ്തുത ജനങ്ങള്‍ മനസ്സിലാക്കി തെരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പി.സുദര്ശനന്, പി.കുഞ്ഞിരാമന് മാസ്റ്റര്‍, സി.വി. കുഞ്ഞികൃഷ്ണന്, ഒ.പ്രദീപന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: