കണ്ണൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പര്യടനം ജില്ലയിലെ 11 മണ്ഡലങ്ങളിലും തുടരുന്നു. കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചു വരുന്നത്.
പയ്യന്നൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇന്നലെ കോറോം, കുറ്റൂര്‍, പാടിച്ചാല്‍, രാമന്തളി, പെരിങ്ങോം ചിറ്റടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇന്ന് പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ പര്യടനം നടത്തും.
കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബു ഇന്നലെ മുണ്ടേരി പഞ്ചായത്തില്‍ പര്യടനം നടത്തി. തളിപ്പറമ്പ് മണ്ഡലം സ്ഥാനാര്‍ത്ഥി ആന്തൂര്‍ നഗരസഭാ പരിധിയിലും കൂനത്ത് കുടുംബ സംഗമത്തിലും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: