കണ്ണൂര്‍: ലോകഭൗമ ദിനത്തില്‍ ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ തണല്‍മരങ്ങള്‍ മുറിച്ചമാറ്റിയതിനെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി. തണല്‍ മരങ്ങള്‍ ഇനിയും മുറിച്ചുമാറ്റരുതെന്നും നഗരത്തെ മരുഭൂമിയാക്കി മാറ്റരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കൂടുതലായി തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുവാന്‍ നടപടിയുണ്ടാകണം. ഹരിത ഇലക്ഷന് എന്ന് ഉദ്ഘോഷിച്ച് ഒരുവശത്ത് പരിസ്ഥിതിക്കനുകൂല നിലപാടെടുക്കുന്നതായി പ്രേരിപ്പിക്കുകയും എന്നാല്‍ മറുവശത്ത് നഗരത്തിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടുകൊണ്ട് തികച്ചും പരിസ്ഥിതിവിരുദ്ധ നിലപാടാണ് ജില്ലാ കലക്ടര്‍ നടപ്പിലാക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. അഡ്വ.വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ഡോ.ഡി.സരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പള്ളിപ്രം പ്രസന്നന്, ചന്ദ്രാംഗദന്‍, അഡ്വ.ദേവദാസ് തളാപ്പ്, സലീം താഴെ കോറോത്ത്, പ്രൊ.മനോഹരന് എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന് നമ്പൂതിരി സ്വാഗതവും രമേശന് മാമ്പ നന്ദിയും പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് മേരി എബ്രഹാം, മനോഹരന് ഏറാന്‍, ആശാഹരി, ഹരിചക്കരക്കല് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: